കോടതിയെ വിമര്‍ശിച്ച് വിന്‍സണ്‍.എം. പോള്‍ അവധിയില്‍, സ്ഥാനമൊഴിയാന്‍ കത്തു നല്‍കി, നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചത്

വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ സ്ഥാനമൊഴിയുന്നു. ബാര്‍ കോഴ ആരോപണ കേസില്‍ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയുന്നത്. വിജിലന്‍സിന്റെ സല്‍പ്പേരിന് കളങ്കം വരുത്തെരുതെന്നു കരുതിയാണ് സ്ഥാനമൊഴിയുന്നത്. നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചത്. അതിനാല്‍ യാതൊരു കുറ്റബോധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം 30ന് ഇദ്ദേഹം വിരമിക്കാനിരിക്കെയാണ് ബാര്‍ കോഴക്കേസില്‍ കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായിരിക്കുന്നത്. കോടതി വിധിക്കു പിന്നാലെ വിന്‍സണ്‍.എം. പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും ഡയറക്ടറുടെ നടപടികള്‍ തെറ്റാണെന്നും കോടതിയുടെ നിരീക്ഷിച്ചിരുന്നു.
കേസ് അന്വേഷിച്ച എസ്പി ആര്‍. സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് മാണിക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ കോടതില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മാണിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന വിജിലന്‍സിന്റെ വാദം തള്ളിക്കൊണ്ട് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. വിജിലന്‍സ് എസ്പി ആര്‍. സുകേശന്റെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയാണെന്ന് അറിയിച്ച കോടതി സുകേശന്‍ തന്നെ തുടരന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha