76 പരാതികൾ ക്യാമ്പയിനിൽ നേരിട്ട് കേട്ടു; ലഭിച്ച പരാതികൾ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി; പരിഹാരം കാണുന്ന മുറയ്ക്ക് പരാതിക്കാരെ അതറിയിക്കാനുള്ള സംവിധാനവും ഇതോടൊപ്പം നടക്കുന്നു; ''നഗരസഭ_ജനങ്ങളിലേക്ക്" ജനകീയ ക്യാമ്പയിന്റെ എട്ടാം ഘട്ടം കഴക്കൂട്ടം സോണലിൽ നടന്നുവെന്ന് മേയർ ആര്യ രാജേന്ദ്രൻ

''നഗരസഭ_ജനങ്ങളിലേക്ക്" ജനകീയ ക്യാമ്പയിന്റെ എട്ടാം ഘട്ടം കഴക്കൂട്ടം സോണലിൽ നടന്നുവെന്ന് പറഞ്ഞ് മേയർ ആര്യ രാജേന്ദ്രൻ. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; നഗരസഭ_ജനങ്ങളിലേക്ക്" ജനകീയ ക്യാമ്പയിന്റെ എട്ടാം ഘട്ടം കഴക്കൂട്ടം സോണലിൽ നടന്നു
76 പരാതികൾ ക്യാമ്പയിനിൽ നേരിട്ട് കേട്ടു. ലഭിച്ച പരാതികൾ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. പരിഹാരം കാണുന്ന മുറയ്ക്ക് പരാതിക്കാരെ അതറിയിക്കാനുള്ള സംവിധാനവും ഇതോടൊപ്പം നടന്നു വരുന്നുണ്ട്. നഗരസഭയ്ക്ക് കീഴിലെ 11 സോണൽ കേന്ദങ്ങളിൽ 8 സോണലുകളിലേയും ക്യാമ്പയിൻ പൂർത്തിയായി.ഇനി മൂന്ന് സോണലുകളിലാണ് ക്യാമ്പയിൻ നടക്കുക. ശ്രീ കടകംപള്ളി സുരേന്ദ്രൻ എം എൽ എ, ഡെപ്യൂട്ടി മേയർ പി.കെ രാജു , സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
നഗരസഭയുടെ ജനകീയ ക്യാമ്പയിനായ #നഗരസഭ_ജനങ്ങളിലേക്ക് എന്ന പരിപാടിയെ ഓരോ സോണൽ ഓഫീസുകളിലും വലിയ ആഘോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.സാധാരണക്കാരായ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ഈ ക്യാമ്പയിനിൽ പരാതികളുമായെത്തുന്നത്. അവ ഓരോന്നും വിശദമായി പഠിച്ച് നടപടി കൈക്കൊള്ളുന്നുണ്ട്.
https://www.facebook.com/Malayalivartha

























