ആലുവയില്‍ റോഡിലെ കുഴിയില്‍വീണ്, ഓര്‍മ്മയും സംസാരശേഷിയും നഷ്ടമായി, പിന്നാലെ സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

അറ്റക്കുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തകര്‍ന്ന ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് അബോധാവസ്ഥയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞു മുഹമ്മദാണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് വൈകിട്ടാണ് കുഞ്ഞു മുഹമ്മദ് മരിച്ചത്. ആലുവ പെരുമ്പാവൂര്‍ റോഡിലെ ചാലക്കല്‍ പതിയാട്ട് കവലയിലെ കുഴിയില്‍ വീണാണ് ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞു മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്.
തലയടിച്ച് വീണതിനാല്‍ ദിവസങ്ങളായി സംസാര ശേഷിയും ഓര്‍മ്മശ്കതിയും നഷ്ടമായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. മൃതദേഹം വൈകിട്ടോടെ കുന്നത്തുകരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. തന്റെ രക്ഷിതാവിനുണ്ടായ അവസ്ഥ ഇനിയാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ കുഴി അടയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കുഞ്ഞു മുഹമ്മദിന്റെ മകന്‍ പറഞ്ഞു. കുഞ്ഞു മുഹമ്മദ് വീണ കുഴിയില്‍ ഇന്നും ബൈക്ക് യാത്രക്കാരന്‍ വീണ് പരിക്കേറ്റിരുന്നു.
ഇയാള്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആലുവ പെരുമ്പാവൂര്‍ റോഡിലെ മരണക്കുഴികളില്‍ വീണ് ദിനംപ്രതി യാത്രക്കാര്‍ക്ക് അപകടമുണ്ടാകുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്. കുഞ്ഞുമുഹമ്മദിന്റെ മരണത്തിന് സര്‍ക്കാര്‍ ആണ് ഉത്തരവാദിയെന്ന് ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha

























