കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും....

കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും. 21 ന് രാത്രി 10ന് നട അടയ്ക്കും. ശനിയാഴ്ച പുലര്‍ച്ചെ 5.30ന് നട തുറന്ന് നിര്‍മാല്യവും പൂജകളും നടത്തും.
അതേസമയം ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് മഹോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു.
ഓരോ വകുപ്പും പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ അടിയന്തിരമായി തീര്‍പ്പാക്കാനും യോഗത്തില്‍ തീരുമാനമായി.മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍മന്ത്രിമാരായ കെ രാജന്‍, , വീണാ ജോര്‍ജ്,റോഷി അഗസ്റ്റിന്‍, ആന്റണി രാജു , തോമസ് ചാഴികാടന്‍ എംപി, എം എല്‍എമാരായ കെ യു ജെനീഷ് കുമാര്‍, പ്രമോദ് നാരായണന്‍, വാഴൂര്‍ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദര്‍ശനത്തിനുള്ള ബുക്കിങ്ങ് വെര്‍ച്വല്‍ ക്യൂ മുഖേനയാണ് നടപ്പാക്കുക. മുന്‍ കാലങ്ങളിലെക്കാള്‍ മെച്ചപ്പെട്ട നിലയില്‍ മഹോല്‍സവം നടത്താന്‍ എല്ലാ വകുപ്പുകളും കൂട്ടായി ശ്രമിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























