കേരളത്തിന് നട്ടെല്ലുണ്ടെന്ന് അറിഞ്ഞതില്‍ അഭിമാനിക്കുന്നുമെന്ന് മീന കന്തസാമി

ബീഫ് വിഷയം ചോദ്യം ചെയ്ത കേരളത്തിന്റെ ചങ്കുറ്റത്തെ പുകഴ്ത്തി സാഹിത്യകാരിയും സിനിമാതാരവുമായ മീന കന്തസാമി. ബീഫ് വിഷയത്തില്‍ പ്രതികരിക്കാന്‍ കേരളത്തിനെങ്കിലും നട്ടെല്ലുണ്ടായതില്‍ അഭിമാനിക്കുന്നുവെന്ന് മീന കന്തസാമി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം കേരള ഹൗസില്‍ ബീഫ് വിതരണം ചെയ്തുവെന്ന പരാതിയെ തുടര്‍ന്ന ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡും പിന്നീടുണ്ടായ രാഷ്ട്രീയപ്രതിഷേധങ്ങളും മുന്‍നിറുത്തിയാണ് ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയത്.
ഏതാനും നാളുകളായി ഇന്ത്യ ഒട്ടാകെ ചര്‍ച്ച നടക്കുന്ന ബീഫ് വിഷയത്തില്‍ നിരവധി പ്രമുഖര്‍ പ്രതികരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ ഉണ്ടായിരുന്നില്ല. പക്ഷേ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കേരളഹൗസില്‍ നടന്ന പ്രതിഷേധം ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടി. ബീഫിന്റെ പേരില്‍ കേരള ഹൗസില്‍ നടന്ന റെയ്ഡിനെതിരെ പ്രതികരിച്ച കേരളത്തിന്റെ നിലപാടിനെ പ്രശംസിച്ച് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് മീന അഭിപ്രായം പ്രകടിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha