റോഡ് വികസനത്തിന് നാട്ടുകാര്‍ എതിരല്ല.... ആലുവ-പെരുമ്പാവൂരില്‍ റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വാദങ്ങള്‍ തള്ളി സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്ത്

ആലുവ-പെരുമ്പാവൂരില്‍ റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വാദങ്ങള്‍ തള്ളി സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്ത്. റോഡ് വികസനത്തിന് നാട്ടുകാര്‍ എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു.
റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച് നാട്ടുകാരും കിഫ്ബിയും തമ്മില്‍ തര്‍ക്കമില്ല. മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. കരാറുകാരേയും ഉദ്യോഗസ്ഥരേയും സംരക്ഷിക്കാനായി ലക്ഷ്യമിട്ടുള്ളതാണ് വിജിലന്‍സ് റിപ്പോര്‍ട്ടെന്നും എംഎല്‍എ വിശദീകരിക്കുകയുണ്ടായി. റോഡപകടത്തില്‍ മരിച്ചയാള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
അതേ സമയം, സംഭവത്തില്‍ കരാറുകാരനെതിരെ പൊലീസ് കേസെടുത്തേക്കും. കേസെടുക്കുന്നതിലെ നിയമസാധ്യതകള്‍ പൊലീസ് തേടുന്നുണ്ട്. നേരത്തെ സമാനസംഭവത്തില്‍ ദേശീയപാത കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇതിനിടെ അറ്റകുറ്റ പണികള്‍ക്ക് പിന്നാലെ റോഡ് വീണ്ടും തകര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
"
https://www.facebook.com/Malayalivartha

























