പത്തനം തിട്ടയില്‍ തോട്ട പൊട്ടി യുവാവിന്റെ കാല്‍പാദം അറ്റു.... സുഹൃത്തിന് പൊള്ളല്‍, ഇരുവരും ആശുപത്രിയില്‍, അപകടം നടന്ന സ്ഥലത്ത് പോലീസ് പരിശോധന

പത്തനം തിട്ടയില്‍ തോട്ട പൊട്ടി യുവാവിന്റെ കാല്‍പാദം അറ്റു.... സുഹൃത്തിന് പൊള്ളല്‍, ഇരുവരും ആശുപത്രിയില്‍, അപകടം നടന്ന സ്ഥലത്ത് പോലീസ് പരിശോധന.
യുവാവിന്റെ കാല്‍പാദം അറ്റുപോയി. മുള്ളനിക്കാട് ആണ് സംഭവം നടന്നത്. പ്രദേശവാസിയായ രതീഷിന്റെ കാല്‍പാദമാണ് അറ്റുപോയത്. സുഹൃത്ത് മനുവിന് പൊള്ളലേറ്റു. കിണര്‍ നിര്‍മ്മാണ തൊഴിലാളികളാണ് ഇരുവരും. രാത്രി 9.30 ഓടെയാണ് സംഭവം.
രതീഷിന്റെ വീട്ടില്‍ വെച്ചാണ് അപകടം നടന്നത്. കിണര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാറ പൊട്ടിക്കുന്നതിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന തോട്ടയാണ് പൊട്ടിയത്. അപകടം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























