സർക്കാരിനോടുള്ള നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; നിയമസഭ പാസാക്കിയ സർവകലാശാലാ, ലോകായുക്ത ബില്ലുകളുടെ കാര്യം അനിശ്ചിതത്വത്തിൽ! വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിട്ട നിയമം റദ്ദാക്കിയ ബില്ലിനു അംഗീകാരം നൽകി ഗവർണർ

സർക്കാരിനോടുള്ള നിലപാട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുപ്പിച്ചിരിക്കുകയാണ്. ഇതോടെ നിയമസഭ പാസാക്കിയ സർവകലാശാലാ, ലോകായുക്ത ബില്ലുകളുടെ കാര്യം അനിശ്ചിതത്വത്തിലായി. എന്നാൽ ഈ ബില്ലുകൾക്ക് അദ്ദേഹം ഉടനെ അംഗീകാരം നൽകാൻ സാധ്യതയില്ല എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിട്ട നിയമം റദ്ദാക്കിയ ബില്ലിനു ഗവർണർ അംഗീകാരം നൽകിയിട്ടുണ്ട്.
കൂടാതെ നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർക്ക് അയയ്ക്കുമ്പോൾ തന്നെ ഒപ്പം ഇതു സംബന്ധിച്ച നിയമസഭാ ചർച്ചകളുടെ മിനിറ്റ്സും അയയ്ക്കാറുമുണ്ട്. സാധാരണ, മലയാളത്തിലുള്ള മിനിറ്റ്സ് ആണ് അയയ്ക്കുന്നത്. സർവകലാശാല, ലോകായുക്ത ബിൽ ചർച്ചയുടെ ഇംഗ്ലിഷ് പരിഭാഷ രാജ്ഭവൻ ചോദിച്ചെങ്കിലും അത് നിയമ വകുപ്പ് അംഗീകരിച്ചു വരാൻ സമയം എടുക്കുമെന്ന മറുപടിയാണു ഇതിൽ ലഭിച്ചത്. ഈ സാഹചര്യത്തിൽ ഗവർണർക്കു വായിക്കാനായി തന്നെ രാജ്ഭവൻ ഉദ്യോഗസ്ഥർ തന്നെ മിനിറ്റ്സ് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുന്നതാണ്.
അതോടൊപ്പം തന്നെ സർവകലാശാലകളിലെ ബന്ധുനിയമനങ്ങളുടെ കാര്യത്തിൽ നിലപാടു കടുപ്പിക്കാനാണു ഗവർണറുടെ തീരുമാനം. കണ്ണൂർ സർവകലാശാലയിലെ ചരിത്ര കോൺഗ്രസിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ വിഡിയോയുടെ പൂർണരൂപം ഗവർണർ പരിശോധിക്കുകയും ചെയ്യുകയാണ്. കണ്ണൂർ വിസിക്കെതിരെ നടപടികളിലേക്കു നീങ്ങുന്നതിനു മുന്നോടിയാണ് ഇതെന്നാണ് കരുതുന്നത്.
അതേസമയം ലോകായുക്ത ബില്ലിന് അംഗീകാരം നൽകിയില്ലെങ്കിൽ അവരുടെ പഴയ അധികാരം അതേപടി തുടരുന്നതാണ്. പഴയ നിയമം അനുസരിച്ച് ലോകായുക്തയ്ക്കു പ്രവർത്തിക്കുന്നതിനു തടസ്സമില്ലെന്ന നിലപാടിലാണ് ഗവർണർ. ഇതു സർക്കാരിനെ സമ്മർദത്തിലാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























