ബാര്‍ കോഴക്കേസ്: വിധി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നു എ.കെ. ആന്റണി

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി വിധി തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നു എ.കെ. ആന്റണി. കോടതി വിധിയെക്കുറിച്ച് വിശദമായി പഠിച്ച പ്രതികരിക്കാമെന്നും അദ്ദഹം കണ്ണൂര്‍ പറഞ്ഞു. കേസില്‍ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി മരവിപ്പിച്ചിരുന്നു. മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha