പണിപാളുമെന്ന് ഉമ്മന്‍ചാണ്ടിക്ക് മനസിലായി, അന്വേഷണം കോണ്‍ഗ്രസ് മന്ത്രിമാരിലേക്കും വരുമെന്ന പേടിയി ല്‍ മുഖ്യമന്ത്രി മാണിക്ക് പിന്തുണ പ്രഖ്യാപിച്ചു

ബാര്‍ക്കോഴക്കേസില്‍ കോടതിയുടെ പരാമര്‍ശം പുറത്ത് വന്നതോടെ പിടിമുറുക്കിയ മാണിയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. അന്വേഷണം തനിക്കെതിരെ വന്നാല്‍ കോണ്‍ഗ്രസ് മന്ത്രിമാരും കുടുങ്ങുമെന്ന് മാണി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതായാണ് സൂചന. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവരും കുടുങ്ങാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി മാണിക്ക് പിന്തുണയുമായി രംഗത്ത് വന്നത്.
ഇക്കാര്യത്തില്‍ തുടര്‍ അന്വേഷണം വേണമെന്ന ആവശ്യം സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാമോലിന്‍ കേസിലേത് പോലുള്ള സമാന പരാമര്‍ശം മാത്രമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
മാണിക്കെതിരെ ഉണ്ടായത് വാമൊഴി കേസാണ്. ചില കാര്യങ്ങള്‍ കൂടി അന്വേഷിക്കണമെന്ന് പറഞ്ഞ് കോടതി അന്വേഷണ റിപ്പോര്‍ട്ട് തിരിച്ചു നല്‍കുകയാണ് ചെയ്തത്. പാമോലിന്‍ കേസില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ രാജിവച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
കേരളാ കോണ്‍ഗ്രസും മുസ്ലിംലീഗും യുഡിഎഫ് വിട്ടാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുപോലും കോണ്‍ഗ്രസിന് കിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. ഇത് മറികടക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് മാണിയുടെ ബാര്‍ക്കോഴക്കേസ്. ബാറുകാരില്‍ നിന്ന് കോഴവാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവരെ ഒഴിവാക്കിയതിനെതിരെ റിവ്യുപെറ്റീഷന്‍ സമര്‍പ്പിക്കാനും മാത്രമല്ല ബാറുകാരില്‍ നിന്ന് കോഴവാങ്ങിയ കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ പേരുകള്‍ പുറത്ത് വിടാനും മാണിവിഭാഗത്തിന് പദ്ധതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha