നട്ടെല്ലുള്ള മുഖ്യന്‍ കര്‍ണ്ണാടകയില്‍, സംഘപരുവാറിനെ പരസ്യമായി വെല്ലുവിളിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ഞാന്‍ ബീഫ് കളിക്കുന്ന ആളല്ല.. എന്നാല്‍ ഇനി മുതല്‍ കഴിച്ചു തുടങ്ങും. ഇത് ചോദിക്കാന്‍ നിങ്ങളാരാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജ്യവ്യാപകമായി ബീഫ് നിരോധിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ വെല്ലുവിളിച്ചാണ് കര്‍ണ്ണാടക മുഖ്യന്റെ ചോദ്യം. ബീഫ് കഴിക്കാനുള്ളത് തന്റെ അവകാശമാണ് യൂത്ത് കോണ്‍ഗ്രസ് യോഗത്തിനിടെ സിദ്ധരാമയ്യ വ്യക്തമാക്കി.
ബീഫ് കഴിക്കുന്നത് തന്റെ അവകാശമാണ് യൂത്ത് കോണ്‍ഗ്രസ് യോഗത്തിനിടെ സിദ്ധരാമയ്യ വ്യക്തമാക്കി. രാജ്യത്ത് തുടരുന്ന വിവിധ ആക്രമണങ്ങളും കൊലപാതകങ്ങളും ബിജെപിയുടെയും ആര്‍.എസ്.എസിന്റെയും മനസിലിരുപ്പ് വെളിവാക്കിയെന്നും സാമൂഹിക ഐക്യം നിലനിര്‍ത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളാ ഹൗസിലെ ബീഫ് പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് പരമാര്‍ശം. ബീഫ് നിരോധനത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവരുമെന്നാണ് ഇത് നല്‍കുന്ന സൂചന.
സാഹിത്യകാരന്മാര്‍, ചരിത്രകാരന്മാര്‍, കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ പുരസ്‌കാരം തിരികെ നല്‍കി പ്രതിഷേധിക്കുന്നതിനിടെയാണ് ഒരു മുഖ്യമന്ത്രി പരസ്യപ്രതികരണവുമായി രംഗത്തെത്തുന്നതെന്നതാണ് ശ്രദ്ധേയം. കേരളാ ഹൗസിലെ ബീഫ് വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ശക്തമായി പ്രതിഷേധിച്ചിരുന്നു. അതിന് പിന്നാലെയാണ് കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ സംഘപരിവാര്‍ സംഘടനകള്‍ ബീഫ് നിരോധനമെന്ന വാദമുയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസും മറ്റു കക്ഷികളും അതിനെ എതിര്‍ക്കുമെന്ന് വ്യക്തമാവുകയാണ്.
നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായാണ് ബീഫ് നിരോധന ചര്‍ച്ചകളെ പ്രതിപക്ഷം കാണുന്നത്. പാര്‍ലമെന്റിലും ഈ വിഷയം സജീവമാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha