വിവാദങ്ങളെക്കുറിച്ച് അറിഞ്ഞില്ല; സത്യം തെളിഞ്ഞു: ജേക്കബ് തോമസ്

തനിക്കെതിരേ ഉയര്‍ന്നു വന്ന വിവാദങ്ങള്‍ അറിഞ്ഞില്ലെന്നു ജേക്കബ് തോമസ് ഐപിഎസ്. താന്‍ ടിവി ചാനലുകള്‍ കാണുകയോ പത്രം വായിക്കുകയോ ചെയ്തിട്ടില്ലെന്നും ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സത്യമേവ ജയതേ എന്നാണു തനിക്കു പറയുവാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യം തെളിഞ്ഞില്ലേയെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോടു ചോദിച്ചു.
ബാര്‍കോഴ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നടത്തിയ പുതിയ വിധി താന്‍ കണ്ടിട്ടില്ലെന്നും ഇതിനാല്‍ത്തന്നെ അതിനോടു പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തു വിജിലന്‍സ് സംവിധാനം ഉണ്‌ടെന്നു പറയുന്നതുതന്നെ വലിയ കാര്യമാണ്. വിജിലന്‍സിനെ കൂടുതല്‍ മികച്ചതാക്കുവാനാണു നാം ശ്രമിക്കേണ്ടതെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.
വിജിലന്‍സ് കേസില്‍ ഉള്‍പ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തനിക്കു വിലക്കൊന്നും ഇല്ലെന്നും എന്നാല്‍, സെല്ലോ ടേപ്പിനു പല പല ഉപയോഗങ്ങള്‍ ഉണ്‌ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മനുഷ്യരും പൂര്‍ണമായും സ്വതന്ത്രരല്ലെന്നും വിന്‍സന്‍ എം. പോളിന്റെ സത്യസന്ധതയില്‍ തനിക്ക് ഒരു സംശയവുമില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha