പാറശാല ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച; കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹവും സ്വര്‍ണാഭരണങ്ങളും മോഷണം പോയി

പാറശാലയില്‍ വന്‍ക്ഷേത്ര കവര്‍ച്ച. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബ്രാഹ്മണ ക്ഷേത്രത്തില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹവും സ്വര്‍ണാഭരണങ്ങളുമാണ് മോഷണംപോയത്. ആന്റി തെഫ്റ്റ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
ഇരുനൂറ് വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന അപൂര്‍വ്വ പഞ്ചലോഹ വിഗ്രഹമാണ് പാറശാല ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ നിന്ന് വ്യാഴാഴ്ച രാത്രി മോഷണം പോയത്. രണ്ട്കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹത്തിന് പുറമേ അപൂര്‍വ്വയിനം ആഭരണങ്ങളും നഷ്ടപ്പട്ടു. ക്ഷേത്രത്തിന് പിന്നിലെ ജനാല പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. ക്ഷേത്രത്തിലെ പ്രഭാത പൂജയ്ക്കായി പൂജാരി നടതുറക്കാനെത്തിയപ്പോഴാണ് വിഗ്രഹം നഷ്ടപ്പെട്ട വിവരം മനസിലായത്.തുടര്‍ന്ന് പാറശാല പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയ്ക്ക് പുറമെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha