വയനാട്ടില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതിന് കര്‍ഷകനെ ജയിലിലടച്ചു, പ്രതിഷേധവുമായി ജനം തെരുവില്‍

വയനാട്ടില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതിന് കര്‍ഷകനെ ജയിലിലടച്ചു. ഇരുളം അങ്ങാടിശേരി മുളയാനിക്കല്‍ സുകുമാരനെയാണ് ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. നിയമക്കുരുക്കുള്ള ഭൂമിയാണെന്ന ഇല്ലാത്ത കാരണം കാട്ടി ഭൂമി ലേലം ചെയ്ത് കുടിശ്ശിക ഈടാക്കാന്‍ തയാറാവാതെയാണ് നടപടി. ഭര്‍ത്താവിനെ തിരിച്ച് കിട്ടിയില്ലെങ്കില്‍ ആത്മഹത്യല്ലാതെ മറ്റു വഴിയില്ലെന്ന് സുകുമാരന്റെ ഭാര്യ സുമ മാധ്യമങ്ങളോട് പറഞ്ഞു.
1999ല്‍ എടുത്ത 75000 രൂപയുടെ വായ്പയുടെ പേരിലാണ് നടപടി. കാര്‍ഷിക ലോണ്‍ കിട്ടാത്തതിനാല്‍ കൃഷിക്ക് വേണ്ടി തന്നെ കാര്‍ഷികേതര വായ്പ്പയായാണ് പണമെടുത്തത്. പലതവണ പലിശയടച്ച് വായ്പ പുതുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കൃഷിനാശവും സാമ്പത്തിക പ്രതിസന്ധിയും കാരണം തിരിച്ചടവ് മുടങ്ങിയതോടെ 2006ല്‍ കേസായി. പലതവണ ഒത്തുതീര്‍പ്പിനും ശ്രമം നടന്നു. എന്നാല്‍ ബാങ്ക് ഇതംഗീകരിച്ചില്ലെന്ന് കുടുംബം പറയുന്നു.
പലിശയും കുടിശ്ശികയും ചേര്‍ത്ത് 6 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് തീര്‍ത്തു പറഞ്ഞു. ഭൂമി ലേലം ചെയ്ത് പ്രശ്‌നം പരിഹരിക്കാനും ബാങ്ക് തയാറായില്ല. ഭൂമി ടൈഗര്‍ റിസര്‍വ്വ് ആണെന്ന കാരണം കാട്ടിയായിരുന്നു ഇത്. സംഭവം വാര്‍ത്തയായതോടെ ഇരുളത്തെ ഗ്രാമീണ്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധമായി. പ്രമേഹ രോഗിയാണ് സുകുമാരന്‍. മൂന്ന് പെണ്‍കുട്ടികളാണ് സുകുമാരനുള്ളത്. ഇനി എന്ത് ചെയ്യണമെന്നറിയാത്ത നിസ്സഹായതയിലുമാണ് കുടുംബം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha