പിറന്നാള്‍ ആശംസകള്‍... ഉമ്മന്‍ ചാണ്ടിയ്ക്ക് ഇന്ന് പിറന്നാള്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ഇന്ന് പിറന്നാള്‍. എഴുപത്തി മൂന്നാം ജന്മദിനമാണ് മുഖ്യമന്ത്രി ഇന്ന് ആഘോഷിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണചൂടിലാണ് മുഖ്യമന്ത്രി. പിറന്നാള്‍ ദിനമാണെങ്കിലും പ്രത്യേക പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. പ്രചാരണത്തിന്റെ തിരക്കിലായതിനാല്‍ പിറന്നാള്‍ ആഘോഷങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഉമ്മന്‍ ചാണ്ടി ഇന്നു സ്വന്തം ജില്ലയായ കോട്ടയത്തും നാടായ പുതുപ്പള്ളിയിലുമൊക്കെയാണ് എന്നത് അനുയായികള്‍ക്ക് ആവേശമേറ്റും. ഇന്നലെ തൃശൂരിലായിരുന്ന മുഖ്യമന്ത്രി രാത്രി തലസ്ഥാനത്തെത്തി.
രാവിലെ കോട്ടയത്തേക്കു തിരിക്കും. 1943 ഒക്ടോബര്‍ 31നാണ് ഉമ്മന്‍ ചാണ്ടി ജനിച്ചത്. 2004 2006 കാലഘട്ടത്തിലും ഉമ്മന്‍ചാണ്ടിയായിരുന്നു കേരള മുഖ്യമന്ത്രി. കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ ഇദ്ദേഹം തുടര്‍ച്ചയായി പത്താം തവണയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു.വിലൂടെയാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയപ്രവേശനം.
പില്‍ക്കാല രാഷ്ട്രീയത്തില്‍ നിരവധി പ്രഗല്‍ഭരെ സംഭാവന ചെയ്ത ഒരണസമരത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. അന്ന് സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. 196263 കാലത്ത് കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1964ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha