അയ്യപ്പൻ ആര്‍ത്തവ വിരോധിയാണോ എന്ന് ചോദിച്ച ഒരു പുരോഗമനചിങ്കത്തിൻ്റെയും നാവ് കുഴി മന്തിക്കെന്താ കൊമ്പുണ്ടോയെന്ന് ചോദിക്കാൻ പൊന്തില്ല! ഹൈന്ദവ ഫാസിസം എന്ന് ഏത് പോസ്റ്റിലും അടയാളപ്പെടുത്തി ലൈക്കും കമൻ്റുമായി കളം നിറഞ്ഞു നിന്ന ടീമാണ് ഇപ്പോൾ കുഴിമന്തിയിൽ വീണ് കരയുന്നതെൻ്റയ്യപ്പാ! വിമർശനവുമായി അഞ്ജു പാർവതി

ഹൈന്ദവ ഫാസിസം എന്ന് ഏത് പോസ്റ്റിലും അടയാളപ്പെടുത്തി ലൈക്കും കമൻ്റുമായി കളം നിറഞ്ഞു നിന്ന ടീമാണ് ഇപ്പോൾ കുഴിമന്തിയിൽ വീണ് കരയുന്നതെൻ്റയ്യപ്പാ ! വിമർശനവുമായി അഞ്ജു പാർവതി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഹൈന്ദവ ഫാസിസം എന്ന് ഏത് പോസ്റ്റിലും അടയാളപ്പെടുത്തി ലൈക്കും കമൻ്റുമായി കളം നിറഞ്ഞു നിന്ന ടീമാണ് ഇപ്പോൾ കുഴിമന്തിയിൽ വീണ് കരയുന്നതെൻ്റയ്യപ്പാ !
ഹൈന്ദവവിശ്വാസങ്ങളുടെ മേലേ ചവിട്ടി നിന്ന് റീച്ച് നേടിയ ടീമാണ് ഇപ്പോൾ മറ്റേ ടീമിൻ്റെ വിസിബിലിറ്റിയും ലെജിറ്റിമസിയും പേടിച്ച് കൂടും കുടുക്കയും എടുത്ത് മുങ്ങുന്നത് ൻ്റേ അയ്യപ്പാ. ഇതു് ഒരാളുടെ മാത്രം പേടിച്ചോട്ടം അല്ലാ എൻ്റെയ്യപ്പാ ! ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതും അല്ലായെൻ്റയ്യനേ!
പർദ്ദ എഴുതിയ പവിത്രൻ തീക്കുനിക്ക് കിട്ടിയ പേടിപ്പനി മീശ എഴുതിയ ഹരീഷിന് വരില്ല! മീശ എഴുതിയ ഹരീഷിന് കിട്ടിയ കൈയ്യടി കുഴി മന്തി പോസ്റ്റിയ ശ്രീരാമന് കിട്ടില്ല! യെമനീസ് ഭക്ഷണം കുഴിമന്തി വഴി ശ്രീരാമന് കിട്ടിയതപ്പടി മാന്ത്! ക്ഷേത്രദർശനം നടത്തുന്ന സ്ത്രീകൾ പിഴ എന്നെഴുതിയ ഹരീഷിന് കിട്ടിയത് അവാർഡ്!
അയ്യപ്പൻ ആര്‍ത്തവ വിരോധിയാണോ എന്ന് ചോദിച്ച ഒരു പുരോഗമനചിങ്കത്തിൻ്റെയും നാവ് കുഴി മന്തിക്കെന്താ കൊമ്പുണ്ടോയെന്ന് ചോദിക്കാൻ പൊന്തില്ല! ഇസ്ലാമിസ്റ്റുകളുടെ മുന്നിൽ മുട്ടു വിറയ്ക്കാത്ത , പേടിച്ചു മുള്ളാത്ത , മാപ്പിരക്കാത്ത ഒരൊറ്റ നവോത്ഥാന -ഫെമിനിസ്റ്റ് - പുരോഗമന വാദികളും സാംസ്കാരിക ബുദ്ധിജീവികളും ഇല്ലാത്ത നാടിനെയാണത്രേ ഇരട്ടചങ്കൻ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് കേരളം എന്ന് പറയുന്നത്. പോസ്റ്റിട്ട ശ്രീരാമനും കമൻ്റിട്ട ശാരദക്കുട്ടിയും ലൈക്കിട്ട ഇളയിടവും മാപ്പപേക്ഷയുമായി വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha