സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ ജില്ലാ ഓഫീസിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു...

കോടിയേരിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ രണ്ടു വരെയാണ് പൊതുദര്‍ശനം, മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‌കാരം
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ ജില്ലാ ഓഫീസിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു...
കോടിയേരിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ രണ്ടു വരെയാണ് പൊതുദര്‍ശനം, മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‌കാരം .
കണ്ണൂര്‍ ജില്ലാ ഓഫീസിലെത്തി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ഗവര്‍ണര്‍ കോടിയേരിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രാഷ്ട്രീയമായ വിയോജിപ്പുകളൊക്കെ മാറ്റിവച്ച ശേഷം മുഖ്യമന്ത്രിക്ക് ഹസ്തദാനം നല്‍കിയ ഗവര്‍ണര്‍ പിണറായിക്ക് തൊട്ടരികിലാണ് ഇരുന്നത്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ എത്തി. ഇടത് ദേശീയ നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടക്കമുള്ളവരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
കോടിയേരിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ രണ്ടു വരെയാണ് പൊതുദര്‍ശനമുള്ളത്. ശേഷം വൈകുന്നേരം മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. പയ്യാമ്പലത്ത് ചടയന്‍ ഗേവിന്ദന്റെയും ഇ.കെ. നായനാരുടെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് അന്ത്യവിശ്രമം ഒരുക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha



























