ജയിലുകളില്‍ ആവശ്യമില്ലാതെ പുറത്തുനിന്നുള്ള ഒരു വാഹനവും കടത്തിവിടരുതെന്നും ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പുറമെ, ഗാര്‍ഡ് ഡ്യൂട്ടിയിലുള്ളവരും പരിശോധിക്കണമെന്നും ഡി.ഐ.ജിമാര്‍ക്ക് നിര്‍ദ്ദേശം

ജയിലുകളില്‍ ആവശ്യമില്ലാതെ പുറത്തുനിന്നുള്ള ഒരു വാഹനവും കടത്തിവിടരുതെന്നും ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പുറമെ, ഗാര്‍ഡ് ഡ്യൂട്ടിയിലുള്ളവരും പരിശോധിക്കണമെന്നും ഡി.ഐ.ജിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡി.ഐ.ജി .
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഓട്ടോഡ്രൈവര്‍ തടവുകാര്‍ക്ക് കഞ്ചാവ് എത്തിച്ച സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് നിര്‍ദ്ദേശം നല്‍കിയത്.
സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ഉത്തരമേഖല ഡി.ഐ.ജി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടായിരുന്നു. പരിശോധനയില്ലാതെയാണ് ഭക്ഷ്യസാധനങ്ങളുമായി എത്തിയ ഓട്ടോ കടത്തിവിട്ടതെന്നും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു
. ഇതേത്തുടര്‍ന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.അടിയന്തര ഘട്ടത്തില്‍ സൂപ്രണ്ടിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ പുറത്തുനിന്നുള്ളവാഹനങ്ങള്‍ കടത്തിവിടാവൂ.
മേഖല ഡി.ഐ.ജിമാര്‍ മാസത്തിലൊരു ദിവസം തങ്ങളുടെ ചുമതലയിലുള്ള ജയിലുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. മാസത്തില്‍ രണ്ടുതവണ ജയിലുകളില്‍ മിന്നല്‍ പരിശോധന നടത്തണം.
മറ്റ് നിര്‍ദ്ദേശങ്ങളിങ്ങനെ.... തടവുകാര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം, അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് റിപ്പോര്‍ട്ട് ചെയ്യണം,അസിസ്റ്റന്റ്, ഡെപ്യൂട്ടി, ജോയിന്റ് സൂപ്രണ്ടുമാര്‍ രാവിലെ 9നുമുന്‍പ് ഡ്യൂട്ടിയില്‍ പ്രവേശിക്കണം, ഓഫീസില്‍ നിന്ന് പുറത്തുപോകേണ്ട സാഹചര്യത്തില്‍ സൂപ്രണ്ടിന്റെ അനുവാദം വാങ്ങേണ്ടതാണ്, വെല്‍ഫെയര്‍ ഓഫീസര്‍മാര്‍, കൃത്യസമയത്ത് എത്തുന്നുവെന്ന് സൂപ്രണ്ടുമാര്‍ ഉറപ്പാക്കുകയും വേണം.
"
https://www.facebook.com/Malayalivartha



























