Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

42കാരനായ കാമുകനുമായി പാലായിലെ എട്ടാം ക്ലാസുകാരിയുടെ പ്രണയം: പിണങ്ങിയാൽ, കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കും:- 15 തവണ കൈഞരമ്പ് മുറിച്ച പെൺകുട്ടി, മൂന്ന് തവണ വാഹനങ്ങൾക്ക് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു

03 OCTOBER 2022 03:48 PM IST
മലയാളി വാര്‍ത്ത

പാലാ നഗരസഭയും വിമുക്തിമിഷനും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രബോധന സെമിനാറിൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന കൂട്ടത്തിൽ പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി മിഷൻ ഡിഅഡിക്ഷൻ സെൻ്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കറും മുൻ കോളേജ് അദ്ധ്യാപികയുമായ ആശാ മരിയ പോൾ പങ്കുവച്ച അനുഭവക്കഥകൾ ഞെട്ടിക്കുന്നതാണ്.

ഇന്നത്തെ തലമുറയയുടെ ഭീതിജനകമായ ജീവിത യാത്രയുടെ പുതിയ കാഴ്ചകളാണ് ആശാ മരിയ പോൾ വെളിപ്പെടുത്തിയത്. പാലായ്ക്കടുത്തുള്ള ഒരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ കഥയാണ് ആശാ മരിയ പോൾ അനുഭവങ്ങൾ പറയുന്നതിനിടയിൽ ചൂണ്ടിട്ടാണിച്ചത്. ഈ പെൺകുട്ടിയുടെ കാമുകന് 42 വയസ്സുണ്ട്.

പ്രണയ ജീവിത്തിനിടയിൽ പിണക്കങ്ങളും ഇണക്കങ്ങളും പതിവാണ്. പക്ഷേ ഇവിടെ പിണക്കം വന്നാൽ കഥ മാറും. കാമുകനുമായി പിണങ്ങുന്ന നമയത്തൊക്കെ കാമുകി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. കാമുകനുമായി വഴക്കിടുന്ന പെൺകുട്ടി ഉടൻ ആത്മഹത്യ പ്രവണത കാണിക്കുന്നുണ്ടെന്നാണ് ആശ മരിയ പറയുന്നത്. 15 തവണയാണ് ഈ പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂന്ന് തവണ വാഹനങ്ങൾക്ക് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. 18 തവണയും ജീവൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും ആശ മരിയ പോൾ വ്യക്തമാക്കുന്നു.

ഇത്തരത്തിൽ വഴി തെറ്റിയ നിരവധി കൗമാര കഥകളാണ് വിമുക്തി മിഷനിലേക്ക് ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്നതെന്നും ആശ മരിയ പറയുന്നു. സ്‌കൂളിലെ സോഷ്യൽ ദിനത്തിൽ ബാത്ത് റൂമിൽ മദ്യപിച്ച് ലക്കുകെട്ട രീതിയിൽ കൗമാരക്കാരികളെ കണ്ടെത്തിയ കാര്യവും ഏകദിന ദിവസത്തെ ടൂറിന് പോയ കാമുകിയെ കാണാത്തതിൻ്റെ വിഷമത്തിൽ പതിനാലുകാരൻ കൈ ഞരമ്പ് മുറിച്ച സംഭവവുമൊക്കെ പരിപാടിയിൽ ചർച്ചയായി. ഇന്നത്തെ കുട്ടികൾ മയക്കുമരുന്നിനെയും മദ്യത്തെയും കൂട്ടുപിടിക്കുന്ന സംഭവങ്ങൾ ഇപ്പോൾ സാധാരണയാണെന്നും പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (5 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (10 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (11 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (11 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (11 hours ago)

Malayali Vartha Recommends