കഞ്ചാവ് വിൽപന : വിൽപ്പന നടത്തുന്നതിനായി ഒറ്റപ്പെട്ട വീട്ടിൽ ആഴ്ചകളായി താമസിച്ച നാലംഗ സംഘം അറസ്റ്റിൽ

അരൂരിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ അറസ്റ്റിൽ. ജില്ലയിൽ കഞ്ചാവ് വിൽപന നടത്തുന്ന നാലംഗ സംഘമാണ് അരൂർ പൊലീസിന്റെ പിടിയിലായത്. വൈറ്റില സ്വദേശി നിഖിൽ (28), നിഖിലിന്റെ ഭാര്യ സീന (32), ചന്തിരൂർ സ്വദേശി അഫ്സൽ(28), ഫോർട്ട്കൊച്ചി സ്വദേശി സക്കീർ (32) എന്നിവരാണ് പിടിയിലായത്.
അതേസമയം വിൽപ്പന നടത്തുന്നതിനായി അരൂർ കെൽട്രോൺ കമ്പനിയുടെ തെക്കുവശം കായലിനോട് ചേർന്ന് കുമ്മായത്തറ എന്ന പേരുള്ള ഒറ്റപ്പെട്ട വീട്ടിലാണ് ഇവർ ആഴ്ചകളായി താമസിച്ചിരുന്നത്. എന്നാൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മാത്രമല്ല പൊലീസ് എത്തുമ്പോൾ വിൽപനക്കായി പൊതികളിൽ സൂക്ഷിച്ചിരുന്ന 47 ഗ്രാം കഞ്ചാവ് മാത്രമേ ഇവരുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ. സംഭവത്തിൽ സീന ഒഴികെയുള്ളവർ മറ്റു കേസുകളിലും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha























