ഉറ്റതോഴനെ തോളിലേന്തി പിണറായി വിജയൻ... കരലയിപ്പിക്കുന്ന കാഴ്ച... അന്ത്യവിശ്രമത്തിനായി പയ്യാമ്പലത്തേക്ക്

അന്ത്യവിശ്രമത്തിനായി മഹാൻമാരുറങ്ങുന്ന പയ്യാമ്പലത്തേക്ക് പ്രിയസഖാവ് കോടിയേരി ബാലകൃഷ്ണനും യാത്രയായി. പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ മന്ദിരത്തിലെ പൊതുദർശനം ഉച്ചക്ക് രണ്ടുമണിയോടെ അവസാനിപ്പിച്ച് മൃതദേഹം വിലാപയാത്ര പയ്യാമ്പലത്തേക്ക് തിരിച്ചു.
മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്ക് വിലാപയാത്ര ആരംഭിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം ആരംഭിച്ച വിലാപ യാത്രയിൽ മുഖ്യമന്ത്രി അടക്കം കാൽനടയായി അനുഗമിച്ചു.
കോടിയേരിയെ യാത്രയാക്കാാൻ മൂന്നു കിലോമീറ്റർ നടന്ന് പ്രിയസഖാക്കൾ പയ്യാമ്പലത്ത് എത്തിച്ചേർന്നു. അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങളാണെത്തിയത്. കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാൻ കണ്ണൂരിലെ വീട്ടിലേക്കും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കും ഒഴുകിയെത്തിയത് എത്തിയത് ആയിരങ്ങളാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി, എ വിജയ രാഘവൻ, എം വിജയരാജൻ തുടങ്ങിയ നേതാക്കൾമുൻനിരയിൽ അണിചേർന്നാണ് വിലാപയാത്രായായി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയത്.
അന്ത്യ കർമ്മങ്ങൾക്കായി കോടിയേരിയുടെ കുടുംബം നേരത്തെ പയ്യാമ്പലത്തെതതിയിട്ടുണ്ട്. ആയിരങ്ങളാണ് വിലാപയാത്രയിൽ പങ്കെടുത്തത്. സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ്. മുതിര്‍ന്ന സി.പി.എം. നേതാക്കളായ ഇ.കെ. നായനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരത്തോടു ചേര്‍ന്നാണ് ചിതയൊരുക്കുക.
https://www.facebook.com/Malayalivartha























