രക്ഷകനായ സത്താർ അഴിക്കുള്ളിൽ! കയ്യിൽ നയാ പൈസയില്ലാതെ സ്ഥലം വിട്ട് PFI ബംഗാളികൾ ; മറ്റു രക്ഷകരൊക്കെ ജയിലിൽ; പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനം വിട്ട് ‘ബംഗാളികളായി’ കഴിഞ്ഞ ബംഗ്ലാദേശികൾ
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ കള്ളക്കളികൾ എല്ലാം പൊളിയുകയാണ്. ഇപ്പോഴിതാ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ എറണാകുളം പെരുമ്പാവൂർ മേഖലയിൽ വ്യാജ തിരിച്ചറിയൽ രേഖയിൽ തങ്ങിയിരുന്ന ബംഗ്ലാദേശികൾ സംസ്ഥാനം വിട്ടതായി റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്.
അതേസമയം നേരത്തെ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കളുടെ സംരക്ഷണയിലായിരുന്നു അനധികൃതമായി എത്തിയവർ കഴിഞ്ഞിരുന്നത്. എന്നാൽ പി എഫ് ഐ നിരോധനത്തിന് പിന്നാലെ വിവിധ ഭാഷാ തൊഴിലാളികൾ തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലും ആളുകൾ കുറഞ്ഞു.
നിരവധി വ്യാജ തിരിച്ചറിയൽ രേഖകളിൽ ബംഗ്ലാദേശികളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ടായിരുന്നു. തുടർന്ന് കേരളത്തിൽ ഇവർക്ക് സുരക്ഷിത താവളമൊരുക്കുകയും ചെയ്തതിൽ മതഭീകരവാദികളുടെ പങ്ക് നേരത്തെ തന്നെ വ്യക്തമായിരുന്നു. മാത്രമല്ല 2020 സെപ്തംബറിൽ എൻ ഐ എ പെരുമ്പാവൂരിൽ നടത്തിയ റെയ്ഡിൽ മൂന്ന് അൽ ഖ്വയ്ദ ഭീകരവാദികൾ പിടിയിലായിരുന്നു.
https://www.facebook.com/Malayalivartha