Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തീര്‍ന്നില്ല പണി പിന്നാലെ... എതിരാളികളില്ലാതെ കാനം രാജേന്ദ്രന്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി; നേതൃത്വത്തെ എതിര്‍ത്ത സി ദിവാകരനും കെ ഇ ഇസ്മായിലിനുമെതിരെ നടപടി ഉണ്ടാകുമോ എന്ന് കണ്ടറിയാം; സിപിഐ സംസ്ഥാന കൗണ്‍സില്‍ നിര്‍ണായകം

04 OCTOBER 2022 08:52 AM IST
മലയാളി വാര്‍ത്ത

കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ തങ്ങിനിന്ന ദിനത്തില്‍ കാനം രാജേന്ദ്രന് മൂന്നാമതും പട്ടാഭിഷേകമായിരുന്നു. കാനം രാജേന്ദ്രന്‍ മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തില്‍ മത്സരം ഇല്ലാതെ കാനം വീണ്ടും സെക്രട്ടറിയായി.

പ്രകാശ് ബാബുവോ വിഎസ് സുനില്‍കുമാറോ മത്സരിക്കുമെന്ന തരത്തില്‍ സൂചനകളുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാനം വിരുദ്ധ ചേരി ദുര്‍ബലമാകുന്നതാണ് കണ്ടത്. പ്രായപരിധി നിര്‍ദ്ദേശം ശക്തമായി നടപ്പിലാക്കിയതോടെ ഇത്തവണ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി ദിവാകരനും കെഎ ഇസ്മായിലും പുറത്തായി.

അവരുടെ നീക്കങ്ങല്‍ ഇതോടെ പൊളിഞ്ഞു. കോട്ടയം, മലപ്പുറം, തിരുവനന്തപുരം, എതിര്‍സ്വരങ്ങളെയും വിമതനീക്കങ്ങളെയും അസാമാന്യ മെയ് വഴക്കത്തോടെ നേരിട്ട് വിജയം വരിക്കുന്ന കാനം രാജേന്ദ്രന്റെ പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. പേരിനൊരു മത്സരത്തിന് പോലും പ്രാപ്തിയില്ലാത്ത വിധം വിമതപക്ഷത്തെ ഒതുക്കിയാണ് മൂന്നാം ടേമില്‍ കാനം സെക്രട്ടറി കസേരയിലെത്തുന്നത്. കാനത്തോട് എതിര്‍പ്പുള്ളര്‍ ഏറെയുണ്ടായിരുന്നെങ്കിലും ഏകീകൃത നേതൃത്വം ഇല്ലാതെ പോയത് വിമതപക്ഷത്തിന് തിരിച്ചടിയായി.

പ്രായപരിധി കര്‍ശനമായി നടപ്പാക്കിയതോടെ സി ദിവാകരനും കെഇ ഇസ്മയിലും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായി. സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗമെന്ന നിലയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയും വരെ കെഇക്ക് തുടരാം. പരസ്യ പ്രതികരണങ്ങളുടെ പേരില്‍ കാപ്പിറ്റല്‍ പണിഷ്‌മെന്റ് വേണെന്ന പ്രതിനിധികളുടെ ആവശ്യം നെഞ്ചില്‍ കത്തി കുത്തി ഇറക്കുംപോലെ അനുഭവപ്പെട്ടെന്ന് വിടവാങ്ങള്‍ പ്രസംഗത്തില്‍ കെഇ വികാരമിര്‍ഭരനായി.

ജില്ലാ പ്രതിനിധികളില്‍ നിന്ന് സംസ്ഥാന കൗണ്‍സിലിലേക്ക് അംഗങ്ങളെത്തിയപ്പോള്‍ കാനം വിരുദ്ധ ചേരിയുടെ ശക്തികേന്ദ്രമായ ഇടുക്കിയല്‍ അവര്‍ കരുത്ത് കാണിച്ചു. കാനം അനുകൂലിയായ ഇഎസ് ബിജിമോളെ ജില്ലാ പ്രതിനിധിപട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് മാത്രമല്ല പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി പോലും ആക്കിയില്ല, കൊല്ലത്ത് നിന്ന് ജിഎസ് ജയലാലും എറണാകുളത്ത് നിന്ന് പി രാജുവും ഒഴിവാക്കപ്പെട്ടു.

പ്രായപരിധി പദവി വിവാദങ്ങളില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ പക്ഷ ഭേദമില്ലാതെയാണ് ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചത്. പാര്‍ട്ടിയുടെ ഐക്യമാണ് പ്രധാനമെന്ന് മറുപടി പ്രസംഗത്തില്‍ കാനം ഓര്‍മ്മിപ്പിച്ചു. സിപിഐ സംസ്ഥാന സമ്മേളനത്തില്‍ കാനം പക്ഷത്തിന്റെ സമ്പൂര്‍ണ ആധിപത്യമാണ് കാണാനായത്.

മറുപക്ഷത്തിന്റെ തന്ത്രങ്ങള്‍ കൃത്യമായി മനസ്സിലാക്കി കരുക്കള്‍ നീക്കിയാണ് കാനം രാജേന്ദ്രന്‍ മൂന്നാവട്ടവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തില്‍ എത്തിയത്. പരസ്യകലാപമുയര്‍ത്തിയ സി.ദിവാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കേ എതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. ജില്ലാ സമ്മേളനങ്ങള്‍ മുതല്‍ സിപിഐയുടെ സംസ്ഥാന സമ്മേളനം തുടങ്ങും വരെ കാനം നേരിട്ടത് വലിയ വെല്ലുവിളി.

മിക്ക ജില്ലകളിലും കാനം രാജേന്ദ്രന ലക്ഷ്യം വച്ച് രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ സെക്രട്ടറിയെ സംസ്ഥാന സമ്മേളനത്തില്‍ അട്ടിമറിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ത്തി. സമ്മേളനത്തിന് തൊട്ടുമുന്പ് മുതിര്‍ന്ന നേതാക്കളായ സി.ദിവാകരനും കെ.ഇ.ഇസ്മയാലിലും പരസ്യ കലാപമുയര്‍ത്തി. എന്നാല്‍ കൃത്യമായ ആസൂത്രണവുമായാണ് സമ്മേളന നഗരിയിലേക്ക് കാനം എത്തിയത്. എതിര്‍ പക്ഷത്തിന്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയില്‍ നിന്ന് അടക്കം ദിവാകരനും ഇസ്മായിലിനും എതിരെ വിമര്‍ശനം ഉയര്‍ന്നു. പക്ഷമില്ലാത്ത നേതാക്കള്‍ ഇതിനൊപ്പം നിന്നു. കാനം വിരുദ്ധ നേതാക്കള്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് പ്രായപരിധിയെ ആയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (2 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (2 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (3 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (6 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (6 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (7 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (7 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends