ലൈഫ് മിഷൻ കേസിൽ സി.ബി.ഐ അന്വേഷണം ശക്തം; ചോദ്യ ശരങ്ങളെ നേരിടാൻ സ്വപ്‍ന സുരേഷ് ഇന്നെത്തും; രാവിലെ 10ന് സി ബി ഐ കൊച്ചി ഓഫീസില്‍ ഹാജരാകാൻ നിർദേശം

ലൈഫ് മിഷൻ കേസിൽ സി.ബി.ഐ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇന്ന് ചോദ്യ ശരങ്ങളെ നേരിടാൻ എത്തുകയാണ് സ്വപ്‍ന സുരേഷ്. ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം നൽകിയതോടെയാണ് ലൈഫ് മിഷൻ കേസിലെ സി.ബി.ഐ അന്വേഷണവും ഊർജ്ജിതമാക്കിയത്. സി.ബി.ഐയാണ് സ്വപ്ന സുരേഷിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ 10ന് സി ബി ഐ കൊച്ചി ഓഫീസില്‍ ഹാജരാകാൻ സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ ഹാജരാകാനായി നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ അസൗകര്യം അറിയിച്ചതിനാല്‍ സ്വപ്‌നയുടെ ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
സ്വപ്നയെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് എം ശിവശങ്കറിനെതിരായ തെളിവുകളില്‍ വ്യക്തത വരുത്താനാണ് . ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ കരാര്‍ കിട്ടാനായി നാലരക്കോടിയോളം രൂപയുടെ കമ്മീഷന്‍ ഇടപാട് നടന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.
നിര്‍മ്മാണ കരാര്‍ കിട്ടിയതിൽ കമ്മീഷന്‍ നല്‍കേണ്ടി വന്നുവെന്ന് യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയിലുമുണ്ട്. ശിവശങ്കറിനെതിരായ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. അടുത്ത ഘട്ടത്തില്‍ എം ശിവശങ്കര്‍ അടക്കമുള്ളവരെയും ചോദ്യം ചെയ്‌തേക്കുവാനുള്ള സാധ്യതയുണ്ട് .
https://www.facebook.com/Malayalivartha






















