Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡ്രൈവർ വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞ് എത്തിയത് ക്ഷീണിതനായി; ഊട്ടിയിലേക്ക് വേഗത മണിക്കൂറിൽ '97.5 കിലോ മീറ്റർ' വേഗതയിലല്ലേ, എന്ന ചോദ്യത്തിന് സാരമില്ലെന്ന് മറുപടി: അപകടം മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ: പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണവിധേയമാക്കിയത് ഏറെ പണിപ്പെട്ട് - ജീവൻ നഷ്ടമായവരുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

06 OCTOBER 2022 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

വടക്കഞ്ചേരിയില്‍ സ്കൂള്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബസും കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സംഭവത്തിൽ പുറത്ത് വരുന്നത് നടുക്കുന്ന വെളിപ്പെടുത്തലുകൾ. അപകടത്തിൽ അ‍ഞ്ചു വിദ്യാർഥികളും ഒരു അധ്യാപകനും അടക്കം ഒൻപതുപേരാണ് മരിച്ചത്. മൂന്നുപേർ കെഎസ്ആർടിസി ബസിലെ യാത്രക്കാരാണ്. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസാണ് അപകടം ഉണ്ടാക്കിയതെന്ന് കെഎസ്ആർടിസി ബസ് ജീവനക്കാർ പറയുന്നത്. സംഭവത്തിൽ വിനോദയാത്ര സംഘത്തിലെ വിദ്യാർത്ഥിയുടെ അമ്മ വെളിപ്പെടുത്തുന്നത് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്നാണ്. വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞാണ് ഊട്ടി യാത്രയ്ക്ക് സ്കൂളിലെത്തിയത്. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പ്രശ്നമല്ലെന്ന് ഡ്രൈവര്‍ പറഞ്ഞെന്നും രക്ഷിതാവ് പറഞ്ഞു.

പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍‍ഥികള്‍ പറയുന്നു. എണ്‍പത് കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ പരിചയസമ്പന്നനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥികൾ വെളിപ്പെടുത്തുന്നു. ദേശീയപാത വാളയാർ – വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം ഇന്ന് പുലർച്ചെ 12ന് ആയിരുന്നു അപകടം. 9 പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത് ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയെന്നത് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് മണിക്കൂറിൽ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗത. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന വിദ്യാർഥികളും കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവറും നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു.


ബസിലുണ്ടായിരുന്ന തൃശൂര്‍ നടത്തറ സ്വദേശി രോഹിത് രാജ്, കൊല്ലം വള്ളിയോട് സ്വദേശി അനൂപ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരുക്കേറ്റ നാൽപ്പതിലധികം യാത്രക്കാരെ തൃശൂർ മെഡിക്കൽ കോളജിലും ആലത്തൂർ താലൂക്ക് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, നെന്മാറയിലെയും ആലത്തൂരിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ഏറെ സമയമെടുത്തെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുമേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഏറെ പണിപ്പെട്ടാണ് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണവിധേയമാക്കിയത്. ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്നും സുമേഷ് പറയുന്നു. അതേ സമയം ബസ് അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടമായവരുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു. റവന്യൂമന്ത്രിയുമായും പാലക്കാട് കലക്ടർ ഉൾപ്പടെയുള്ളവരുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പാലക്കാട് ചികിൽസയിലുള്ളവരുടെ സ്ഥിതി അപകടകരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി മന്ത്രി പ്രതികരിച്ചു.

എറണാകുളം മുളന്തുരുത്തി ബസേലിയേസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്നും വിനോദയത്രക്ക് പോകുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെ എസ് ആർ ടി സിയുടെ കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിന് പിന്നിലിടിക്കുകയായിരുന്നു. ഊട്ടിയിലേക്ക് വിനോധന സഞ്ചാരത്തിനായി പുറപ്പെട്ട ബസില്‍ പത്താംക്ലാസ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ 42 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. കെ എസ് ആർ ടി സിക്ക് പിന്നിലിടിച്ച ടൂറിസ്റ്റ് ബസ് സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞു. മരിച്ചവരില്‍ മൂന്ന് പേർ കെ എസ് ആർ ടി സി യാത്രക്കാരും ശേഷിക്കുന്നവർ വിനോദയാത്ര സംഘത്തിലുള്‍പ്പട്ടവരുമാണ്. കെ എസ് ആർ ടി സി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), സ്കൂ‍ൾ ജീവനക്കാരായ നാൻസി ജോർജ്, വി.കെ.വിഷ്ണു, വിദ്യാർത്ഥികളായ എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ചത്.

വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെ എസ് ആർ ടി ബസിന് പുറകിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞെന്നാണ് ദൃക്‌സാക്ഷി മൊഴി. കൊട്ടാരക്കര - കോയമ്പത്തൂർ കെ എസ് ആർ ടി സി ബസിൽ 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഹരികൃഷ്ണൻ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തൻശ്രീ (15), ഹൈൻ ജോസഫ് (15), ആശ (40), ജനീമ (15), അരുൺകുമാർ (38), ബ്ലസൻ (18), എൽസിൽ (18), എൽസ (18) എന്നിവർ ഉൾപ്പെടെ 16 പേരാണു പരുക്കേറ്റു തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (13 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (18 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (27 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (36 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (4 hours ago)

Malayali Vartha Recommends