താടിക്ക് തീപിടിച്ചപ്പോള്‍... താടിവച്ച എംബി രാജേഷില്‍ നിന്നും താടി വയ്ക്കാത്ത എംബി രാജേഷിലേക്ക് മാറ്റം; താടിയെടുത്ത് സോഷ്യല്‍ മീഡിയയെ ഞെട്ടിപ്പിച്ച് എംബി രാജേഷ്; 30 വര്‍ഷമായി മുഖമുദ്രയായ താടി ഉപേക്ഷിച്ചു; കമന്റുകളുടെ ഘോഷയാത്ര

പണ്ടൊരു ചൊല്ലുണ്ട് താടിവച്ച അപ്പനേ പേടിയുള്ളൂ എന്ന്. എന്നാല്‍ നമ്മുടെ സ്പീക്കറില്‍ നിന്നും മാറിയ മന്ത്രി എംബി രാജേഷ് താടി ഉപേക്ഷിച്ചിരിക്കുകയാണ്. എംബി രാജേഷ് ഇനി താടിയെടുത്ത മന്ത്രിയാണ്. താടി ഭംഗിയായി വെട്ടിയൊതുക്കി നടക്കുന്ന എം ബി രാജേഷിനെയാണ് വര്‍ഷങ്ങളായി നാം കണ്ടു വരുന്നത്.
അതുകൊണ്ട് തന്നെ താടിയെടുത്ത ഫോട്ടോ മന്ത്രി എം ബി രാജേഷ് തന്നെ ഫേസ്ബുക്കില്‍ ഇട്ടതോടെ നിരവധി പേരാണ് രസകരമായ കമന്റുകളിട്ടത്. 1992 ല്‍ എസ്എഫ്‌ഐ കാലം തൊട്ട് താടി വളര്‍ത്തിയിരുന്നതായി എംബി രാജേഷ് പറയുന്നു.
ഇതിനിടയില്‍ ഒരു തവണ മാത്രമാണ് താടിയെടുത്തത്. കോവിഡിനെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു താടിയെടുത്തത്. അന്ന് പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ ആരും കണ്ടിരുന്നില്ല. അന്ന് താടിയെടുത്ത ഒരു ഫോട്ടോ മന്ത്രി പി രാജീവിന് അയച്ചു നല്‍കിയപ്പോള്‍ രാജീവും താടിയെടുത്തതിന്റെ ഫോട്ടോ തിരിച്ചയച്ചു നല്‍കിയതിന്റെ രസകരമായ ഓര്‍മ്മ രാജേഷ് പങ്കുവെച്ചു. ഇനി മുടി അല്പം കൂടി നരച്ചിട്ട് താടി വെക്കാം എന്നാണ് മന്ത്രിയുടെ നിലപാട്.
അതിനിടെ രസകരമായ കമന്റുകളും വരുന്നുണ്ട്. മന്ത്രി എം.ബി.രാജേഷിനു പുതിയ മുഖം എന്നെഴുതിയാല്‍ പാര്‍ട്ടിക്കാര്‍ തിരുത്തും; രാജേഷിന് എന്നും ഒരു മുഖമേയുള്ളൂ എന്നു പറയും. 30 വര്‍ഷമായി മുഖമുദ്രയായ താടി ഉപേക്ഷിച്ചാണ് രാജേഷ് പുതിയ മുഖം സ്വീകരിച്ചത്. മന്ത്രി തന്നെയാണു സമൂഹമാധ്യമത്തിലൂടെ 'മേക്ക് ഓവര്‍' വെളിപ്പെടുത്തിയത്.
താടി നരയ്ക്കുന്നതനുസരിച്ചു മുടി നരയ്ക്കുന്നില്ല, രണ്ടു നരകളും രണ്ടു വഴിക്കു പോകുന്നതിന്റെ പ്രതിസന്ധി ഒഴിവാക്കാനാണു താടി വടിച്ചത്. ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം മുതല്‍ രാജേഷിന് താടിയുണ്ട്. നാട്ടുകാര്‍ ഇപ്പോഴാണു കാണുന്നതെങ്കിലും കോവിഡ് സമയത്തു താടിയെടുത്തിരുന്നു. ക്വാറന്റീന്‍ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും പഴയ താടിക്കാരനായതിനാല്‍ ആരുമറിഞ്ഞില്ലെന്നു മാത്രം.
പുതിയ ചിത്രം പെട്ടെന്നു തന്നെ വൈറലായി. പുതിയ ചിത്രത്തിന് താഴെ പലതരത്തിലുള്ള കമന്റുകളാണ് നിറയുന്നത്. താടിയുള്ള മുഖം തന്നെയാണ് സുന്ദരമെന്ന് ചില കൂട്ടര്‍ പറയുന്നു. താടിയായിരുന്നു ഭംഗി. താടി ഇല്ലാത്തതിനാല്‍ ഇപ്പം മോത്തു നോക്കിയാല്‍ ഒരു ഈമാനില്ലെന്നാണ് ഒരു കമന്റ്. പറ്റില്ല, ഇതു പറ്റില്ല, എംബി രാജേഷ് എന്നു കേള്‍ക്കുമ്പോള്‍ താടിയുള്ള മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
അതേസമയം പുതിയ ലുക്ക് കൊള്ളാമെന്ന് ലിന്റോ ജോസഫ് എംഎല്‍എ പറയുന്നു. പുതിയ ലുക്കില്‍ 15 വയസ്സ് കുറഞ്ഞു പഴയ എസ്എഫ്ഐക്കാരന്‍ ആയല്ലോയെന്നാണ് മറ്റൊരാളുടെ കമന്റ്. താടി വടിക്കാന്‍ കാരണം, ഇന്നലത്തെ ഫുട്ബാള്‍ മത്സരത്തില്‍ ബംഗാളികള്‍ ജയിക്കുമെന്ന് പറഞ്ഞു ആരോടെങ്കിലും ബെറ്റ് വെച്ചോ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.
മീശയ്ക്ക് വയലാര്‍ അവാര്ഡ് കിട്ടിയതുകൊണ്ടാണോ താടി വേണ്ടാ എന്നു വെച്ചത്?
എസ് ഹരീഷിന്റെ മീശയ്ക്ക് വയലാര്‍ അവാര്‍ഡ് കിട്ടിയ ദിവസം തന്നെ കേരളത്തിലെ ഒരു മന്ത്രി താടി മാത്രമെടുത്തതിനു പിന്നിലെന്ത് ?
കൗണ്ടര്‍ പോയിന്റ് പരിശോധിക്കട്ടെ
ഗാഭീരം താടി തന്നെ സഖാവെ
പറ്റില്ല പറ്റില്ല ഇത് പറ്റില്ല. രാജേഷ് എന്ന് കേള്‍ക്കുമ്പോള്‍ ആ താടിയുള്ള മുഖം തന്നെയാണ് ഓര്‍മ്മവരുന്നത്
ഭാവിയില്‍ മുഖ്യമന്ത്രി വരെ ആകുവാന്‍ ഉളള പരിചയം നേടുവാന്‍ ശ്രമിക്കുക സഖാവ് . പുരോഗമനപരമായ ആശയം ഭരണത്തില്‍ കൊണ്ടുവരുവാന്‍ ശ്രദ്ധിക്കുക. ലോകം അതിവേഗം മാറുകയാണ് ,കേരളവും അതിനൊപ്പം സഞ്ചരിക്കണം.
താടി വേണം എന്നത് ജനലക്ഷങ്ങളുടെ ആഗ്രഹമാണ്. ദയവായി പരിഹാരം കാണുക. എന്നിങ്ങനെയാണ് കമന്റ് പോകുന്നത്.
https://www.facebook.com/Malayalivartha
























