കിടപ്പ് രോഗിയായ ഭാര്യാമാതാവിന് ഇൻസുലിൻ നൽകാനെത്തിയ 20കാരിക്ക് നേരെ പീഡനശ്രമം; ലൈംഗികാതിക്രമം ചെറുത്ത് ഓടി രക്ഷപെട്ട പെൺകുട്ടി കുഴഞ്ഞുവീണു:- വിദേശത്ത് പോകാനിരിക്കെ മധ്യവയസ്ക്കൻ അറസ്റ്റിൽ

കിടപ്പ് രോഗിയായ ഭാര്യാമാതാവിന് ഇന്‍സുലിന്‍ നല്‍കാനെത്തിയ പെണ്‍കുട്ടിയെ കടന്ന് പിടിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ. മുട്ടം സ്വദേശി ജോമോനാണ് പിടിയിലായത്. 20കാരിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്.
ഭാര്യമാതാവിന് ഇന്‍സുലിന്‍ നല്‍കാനെത്തിയ പെൺകുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. സംഭവ സമയത്ത് ജോമോനും ഭാര്യമാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഡോക്ടറെ കാണാന്‍ പോയിരുന്ന ജോമോന്റെ ഭാര്യയും മകളും വിളിച്ചറിയിച്ചത് അനുസരിച്ചാണ് പെണ്‍കുട്ടി ഇന്‍സുലിന്‍ എടുക്കാന്‍ വീട്ടിലെത്തിയത്.
ഇന്‍സുലിനെടുത്ത് മടങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു ആക്രമണം. രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞ് വീഴുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
വിദേശത്ത് പോകാനിരിക്കുകയായിരുന്നു പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























