കടുത്ത വിഷാദം; കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടർ ജീവനൊടുക്കി

കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആത്മഹത്യ ചെയ്തു. ഡോക്ടർ ശ്രീരാജാണ് ആത്മഹത്യ ചെയ്തത്. ആശുപത്രിയിലെ താത്കാലിക ഡോക്ടറെയാണ് ആത്മഹത്യ ചെയ്തത നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെ ഈവനിംഗ് ഒ.പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടർ ആണ് മരിച്ച ശ്രീരാജ്.
ശ്രീരാജ് കായംകുളം ചിറക്കടവം സ്വദേശിയാണ്. ഇദ്ദേഹത്തിൻ്റെ അമ്മ ഈ അടുത്താണ് മരണപ്പെട്ടത്. ഇതേ തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നു ശ്രീരാജെന്നാണ് വിവരം. ഈ മനോവിഷമത്തിലാകാം ആത്മഹത്യയെന്നും ആണ് കരുതുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം തന്നെ പിറവം താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ ചാന്ദ്നി മോഹൻ (34) അന്തരിച്ചു. ഇന്നലെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം പച്ചാളം ശ്മശാനത്തിൽ നടക്കും.
https://www.facebook.com/Malayalivartha
























