മിതമായ വിലയില്‍ രുചികരമായ ഭക്ഷണം... ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ 'ബസ്റ്റോറന്റ്' ഒരുങ്ങി... നാളെ രാവിലെ 'ബസ്റ്റോറന്റ്'മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും

മിതമായ വിലയില്‍ രുചികരമായ ഭക്ഷണം... ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ 'ബസ്റ്റോറന്റ്' ഒരുങ്ങി... നാളെ രാവിലെ 'ബസ്റ്റോറന്റ്'മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. രാവിലെ ആറു മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തിക്കുക.
പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും നടപ്പാക്കുന്ന പദ്ധതിയില്‍ ആദ്യത്തേതാണ് ബത്തേരി ജില്ലാ ഡിപ്പോയിലേത്. കാലപ്പഴക്കമുള്ള ബസ്സുകളിലൊന്നാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും സ്ലീപ്പര്‍ ബസ്സുകളില്‍ തങ്ങാനെത്തുന്ന സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും പദ്ധതി ഏറെ പ്രയോജനപ്പെടും.
പിന്നോക്ക വിഭാഗത്തിലെ അഞ്ച് കുടുംബങ്ങളിലെ ഓരോ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് സ്വന്തമായ വരുമാനമൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഫര്‍ണിച്ചറുകളും മറ്റുപകരണങ്ങളും പാത്രങ്ങളും കുടിവെള്ള സൗകര്യവും വെളിച്ചവും ബസ്സിലുണ്ട്. ചായ, കാപ്പി, പലഹാരങ്ങള്‍ എന്നിവയും ഊണും മറ്റു വിഭവങ്ങളും ലഭ്യമാകും.
കല്‍പ്പറ്റ പുളിയാര്‍മലയിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പദ്ധതിയുടെ നടത്തിപ്പിന് കെഎസ്ആര്‍ടിസിയുമായി സഹകരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























