തിരുവനന്തപുരം ഉള്ളൂരില്‍ ക്ഷേത്രം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍.... മോഷണ മുതലുമായി രക്ഷപ്പെടാന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്

തിരുവനന്തപുരം ഉള്ളൂരില്‍ ക്ഷേത്രം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍.... മോഷണ മുതലുമായി രക്ഷപ്പെടാന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്.
ഉള്ളൂര്‍ പ്രശാന്ത് നഗറിലെ മൂലൈക്കോണം ശിവക്ഷേത്രമാണ് കുത്തി തുറന്ന് പ്രതി മോഷണം നടത്തിയത്. കുപ്രസിദ്ധ മോഷ്ടാവ് വാമനപുരം കുളക്കര കട്ടയക്കാല്‍ വീട്ടില്‍ വാമനപുരം പ്രസാദിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. ക്ഷേത്ര സെക്രട്ടറിയാണ് അമ്പലം കുത്തി തുറന്ന് മോഷണം നടത്തിയ വിവരം പൊലീസിനെ അറിയിച്ചത്. എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
അതേസമയം സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയത്. മോഷണ മുതലുമായി രക്ഷപ്പെടാന്‍ ശ്രമിക്കവെയായിരുന്നു പിടിലായത്.
പ്രതിയില്‍ നിന്ന് ഒരു ചാക്ക് നാണയങ്ങളും നോട്ടുകളും ഉള്‍പ്പെടെ 26000 രൂപ പിടിച്ചെടുത്തു. പ്രതി പ്രശാന്ത് നഗറിലെ മറ്റൊരു വീട് കുത്തി തുറന്ന് മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
കേരളത്തിലുടനീളം വിവിധ ജില്ലകളിലായി 50 കേസുകളിലെ പ്രതിയാണ് പിടിയിലായ വാമനപുരം പ്രസാദെന്ന് പൊലീസ് .
https://www.facebook.com/Malayalivartha
























