വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്നും കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ പിഴവല്ലെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്

വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്നും കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ പിഴവല്ലെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്
കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ മൊഴി തള്ളുന്നതാണ് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ റിപ്പോര്‍ട്ട്.
പ്രദേശത്തെ കാമറയിലെ ദൃശ്യങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസ് കൃത്യമായി ഇടതുവശത്തു കൂടിവരുന്നതും പിന്നാലെ ടൂറിസ്റ്റ് ബസ്അമിത വേഗതയില്‍ വരുന്നതും വ്യക്തമാകുന്നു. വലതു വശത്ത് കൂടി പോയ കാറിനെ ഇടതു വശത്തു കൂടി മറികടന്ന് കെ.എസ്.ആര്‍.ടി.സി ബസിന് മുന്നിലെത്താനായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമം.
ഇതാണ് പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ട് ബസിലേക്ക് ഇടിച്ച് കയറാന്‍ ഇടയാക്കിയത്. ഗതാഗത കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടികളുണ്ടാകുക.
"
https://www.facebook.com/Malayalivartha