200 ലിറ്റര്‍ മാഹി മദ്യം കടത്താന്‍ ശ്രമം; മദ്യവുമായി രണ്ടുപേര്‍ പിടിയില്‍; കുടുങ്ങിയവരില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റും

അനധികൃതമായി കടത്തിയ മദ്യം പിടികൂടി. ചാലക്കുടി ദേശീയ പാതയില്‍ മാഹിയില്‍ നിന്ന് കൊണ്ടുവന്ന 185 കുപ്പി മദ്യവുമായി രണ്ടു പേര്‍ പിടിയില്‍. സംഭവത്തിൽ വടകര സ്വദേശി രാജേഷും മാഹി സ്വദേശി അരുണുമാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം.
200 ലിറ്റര്‍ മദ്യമാണ് ചാലക്കുടിയില്‍ നിന്നും പിടികൂടിയത്. കാറില്‍ കടത്തുകയായിരുന്ന മദ്യം പോലീസാണ് പിടികൂടിയത്. പിന്നാലെ കാറില്‍ ഉണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു. എറണാകുളം ഭാഗത്തേക്ക് കാറില്‍ മദ്യം കടത്തുന്നതിനിടെയാണ് ചാലക്കുടി പൊലീസ് പരിശോധന നടത്തിയത്.
അതേസമയം സംഭവത്തിൽ പിടിയിലായവരില്‍ അരുണ്‍ ടാറ്റൂ ആര്‍ട്ടിസ്റ്റാണ്. രാജേഷിനെ കഴിഞ്ഞ ജൂണില്‍ മദ്യക്കടത്തിന് പൊലീസ് പിടികൂടിയിരുന്നു. നിരവധി മദ്യക്കടത്ത് കേസുകളിലെ പ്രതിയായ മാഹി സ്വദേശി രാജേഷ്, അരുണ്‍ എന്നിവരാണ് പിടിയിലായി. കാറിന്റെ ഡിക്കിയില്‍ കാര്‍ട്ടണുകളില്‍ നിറച്ച് ചാക്കു കൊണ്ട് മറച്ചാണ് മദ്യക്കുപ്പികള്‍ കടത്തിയിരുന്നത്.
https://www.facebook.com/Malayalivartha
























