എതിരില്ലാതെ രണ്ടാം തവണയും.... ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ വീണ്ടും പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു

എതിരില്ലാതെ രണ്ടാം തവണയും.... ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ വീണ്ടും പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
ഞായറഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എതിരില്ലാതെയാണ് രണ്ടാം തവണയും സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷനാകുന്നതെന്ന് എന്ന് വ്യക്തമാക്കി ഡി.എം.കെ. മുതിര്‍ന്ന നേതാക്കളായ ദുരൈമുരുഗന്‍, ടി.ആര്‍ ബാലു എന്നിവരെ ജനറല്‍ സെക്രട്ടറിയും ട്രെഷററുമായി എതിരില്ലാതെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇരുനേതാക്കളും ഈ സ്ഥാനത്തേക്ക്് എത്തുന്നത്.
ജനറല്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണം നല്‍കി. അന്തരിച്ച പാര്‍ട്ടി നേതാവ് എം. കരുണാനിധിയുടെ മകന്‍ കൂടിയായ സ്റ്റാലിന്‍ ഡി.എം.കെ ട്രെഷറര്‍, യൂത്ത് വിംഗ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
2018ല്‍ കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്നാണ് സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. ഡി.എം.കെയുടെ രണ്ടാമത്തെ പ്രസിഡന്റ് കൂടിയാണ് സ്റ്റാലിന്‍.ഡി.എം.കെയില്‍ പ്രസിഡന്റ് സ്ഥാനം സൃഷ്ടിച്ചത് 1969ലാണ്. കരുണാനിധിയായിരുന്നു ഡി.എം.കെയുടെ ആദ്യ പ്രസിഡന്റ്.
"
https://www.facebook.com/Malayalivartha
























