എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേത് രാഷ്ട്രീയ താൽപര്യം; രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി വിചാരണ മാറ്റരുത്; രാഷ്ട്രീയപരമായിട്ടുള്ള ഈ തീരുമാനത്തിന് പ്രസക്തിയില്ല; വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന ഈ ഡിയുടെ ആവശ്യത്തിനെതിരെ സത്യവാങ്മൂലവുമായി സംസ്ഥാനവും ശിവശങ്കറും

സ്വർണ്ണ കടത്ത് കേസിന്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന തീരുമാനം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്തിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ സർക്കാർ ചില നീക്കങ്ങൾ നടത്തിയിരുന്നു. ബാംഗ്ലൂരിലേക്ക് മാറ്റുന്നതിന് മുന്നേ ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കണമെന്നും തങ്ങളെയും ആ കേസിൽ കക്ഷി ചേർക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യം ഉന്നയിച്ചിരുന്നു.
കോടതി അംഗീകരിക്കുകയും സർക്കാരിനെ കേസിൽ കക്ഷി ചേർക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ നിർണായകമായ ചില നീക്കങ്ങൾ ശിവശങ്കറും സംസ്ഥാനവും നടത്തിയിരിക്കുകയാണ്. സ്വർണ്ണ കടത്ത് ഇ ഡി കേസിലെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന ഹർജിക്കെതിരെ സത്യമാങ് മൂലം സമർപ്പിച്ചിരിക്കുകയാണ്. എൻഫോസ്മെന്റ് ഡയറക്ടറേറ്റ്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ന്റേതു രാഷ്ട്രീയ താൽപര്യം എന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി വിചാരണ മാറ്റരുത് എന്നാണ് ശിവശങ്കറും സർക്കാരും ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയപരമായിട്ടുള്ള ഈ തീരുമാനത്തിന് പ്രസക്തിയില്ല എന്നും അവർ സത്യവാങ് മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന് ഈ ഡിയുടെ ആവശ്യത്തിന് പ്രസക്തിയില്ല എന്നാണ് സത്യവാങ് മൂലത്തിൽ സർക്കാരും ശിവശങ്കറും ചൂണ്ടിക്കാണിക്കുന്നത്.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിന്‍റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി നൽകിയത്. സ്വർണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണാ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഇഡി പുതിയ നീക്കം നടത്തിയത് .
നടപടികൾ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. "അന്വേഷണത്തിന്‍റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിയ്ക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. കേസിൽ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്‍റെ മൊഴി മാറ്റിക്കാൻ സമ്മർദമുണ്ട്. വിസ്താരം കേരളത്തിൽ നടന്നാൽ സ്വാധീനമുളള ഉന്നതർ തടസമുണ്ടാക്കുകയും വ്യാജ തെളിവുകൾ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്.
https://www.facebook.com/Malayalivartha


























