തിരൂര്‍ക്കാട് അങ്ങാടിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു...

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കണ്ണൂര്‍ കസാനക്കോട്ട റഹ്മത്തുല്ല അറക്കലിന്റെ ഭാര്യ മലപ്പുറം കൂട്ടിലങ്ങാടി ഗവ. യുപി സ്‌കൂള്‍ അധ്യാപിക എ.കെ. റഷീദ(45)യാണ് മരിച്ചത്.
കടലുണ്ടിയിലെ പരേതനായ എ.കെ മൊയ്തീന്‍കോയയുടേയും എന്‍.വി. ഖദീജയുടേയും മകളാണ്. വ്യാഴാഴ്ച തിരൂര്‍ക്കാട് അങ്ങാടിയിലുണ്ടായ അപകടത്തിലാണ് റഷീദക്ക് പരിക്കേറ്റത്.
തുടര്‍ന്ന് പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. ഖബറടക്കം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് ഉച്ച കഴിഞ്ഞ് തിരൂര്‍ക്കാട് സലഫി മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും
അതേസമയം റഷീദയും കുടുംബവും ഏറെക്കാലം കണ്ണൂരിലായിരുന്നു താമസം. ഒന്നര വര്‍ഷം മുമ്പാണ് മലപ്പുറം തിരൂര്‍ക്കാട് പുതിയ വീട് വെച്ച് താമസമാക്കിയത്. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളി ഗവ. ഹൈസ്‌കൂള്‍, കണ്ണൂര്‍ ദീനൂല്‍ ഇസ്‌ലാം സഭ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം ജില്ലയിലെ തൂത ഗവ. എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























