'ആന്ധ്രാക്കോയ' വീണ ലൈലയുടെ വിളി.... ഇലന്തൂരിലെ ഇരട്ടബലിയിൽ നിര്‍ണായകമായത് ആശങ്ക പങ്കവയ്ക്കാൻ എത്തിയ ആ ഫോൺ കോൾ: അടുപ്പക്കാരോട് ഭഗവൽ സിംഗ് ലൈംഗിക കാര്യങ്ങൾ പങ്കിട്ടു; രതിയും പ്രണയവും ചർച്ച...

ഇലന്തൂരിലെ ഇരട്ടബലിയിൽ നിര്‍ണായകമായത് അന്വേഷണ സംഘത്തിന് മുന്നിലേയ്ക്ക് എത്തിയ ലൈലയുടെ ഫോൺ കോളുകളായിരുന്നു. ഇക്കഴിഞ്ഞ പത്തിന് രാത്രി പത്തരയോടെ ഭഗവൽസിങ്ങിന്റെ വീട്ടിൽ ആറന്മുള പോലീസ് എത്തിയിരുന്നു. പോലീസ് മടങ്ങിയ ശേഷം ഭയന്നു വിറച്ച ലൈല ആശങ്ക പങ്കുവയ്ക്കാൻ ഷാഫിയുടെ ഫോണിലേയ്ക്ക് നിർത്താതെ വിളിച്ചുകൊണ്ടിരുന്നു. ഈ സമയം പദ്മയെ വാഹനത്തിൽ കടത്തിക്കൊണ്ട് പോയതിന്റെ പേരിൽ ഷാഫിയെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. മേശപ്പുറത്തിരുന്ന ഫോണിൽ ലൈലയെന്ന പേരിൽ തുരുതുരാ കോളുകൾ വരുന്നത് കണ്ടതോടെ പോലീസ് ഉദ്യോഗസ്ഥർക്ക് സംശയമായി.
തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഷാഫി കാര്യങ്ങൾ തുറന്നു പറയുന്നത്. ചെറുപ്പകാലത്ത് വായിച്ച മാന്ത്രിക നോവലിനെക്കുറിച്ച് ഗവേഷകനെപ്പോലെ ഭഗവൽസിങ് സംസാരിച്ചിരുന്നതായി അടുപ്പക്കാർ അന്വേഷണസംഘത്തോട് പറഞ്ഞു. നിഗൂഢതയുടെ രാത്രിസൗന്ദര്യം അമർന്നുകിടക്കുന്ന ലയസുരഭില ഭാഷയിലുള്ള എഴുത്താണെന്നൊക്കെ സിങ് കൂട്ടുകാരോട് വിവരിക്കുമായിരുന്നു. രതിയും മരണവും പ്രണയവും ഇഴ ചേർന്നുകിടക്കുന്ന നോവലാണെന്നും അത് എല്ലാവരും വായിക്കണമെന്നും ഉപദേശിക്കുകയും ചെയ്തു.
ഈ നോവൽ സിനിമയാക്കിയപ്പോൾ സിങ് കൂട്ടുകാർക്കൊപ്പംപോയി കണ്ടു. ഭഗവൽസിങ്ങിന്റെ വീട്ടിലെ പുസ്തകശേഖരത്തിലും മന്ത്രവാദം, ആഭിചാരം എന്നിവയുമായി ബന്ധപ്പെട്ടവ ഉണ്ടായിരുന്നു. ഇതിൽ ചിലത് മറ്റുള്ളവരുടേതാണെന്നും വായിക്കാൻ കൊണ്ടുവന്നതാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ ഉടമകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഒപ്പം ഇരട്ടബലി നടന്ന വീട്ടിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. വീട്ടുവളപ്പിൽ കൂടുതൽ കുഴികളെടുത്ത് പരിശോധന നടത്തും. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് നായ്കളും ജെസിബി അടക്കമുള്ള യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചുള്ള വിശദമായ തെരച്ചിലിനാണ് പൊലീസ് തയ്യാറെടുക്കുന്നത്.
വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് പൊലീസിൻ്റെ തീരുമാനം. റ്റേതെങ്കിലും മൃതദേഹങ്ങൾ മറവു ചെയ്തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചിൽ നടത്തും. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കിൽ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പിൽ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാൻ പൊലീസ് തീരുമാനിച്ചത്.
നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പൊലീസ് ക്ലബിൽ ചോദ്യം ചെയ്തു വരികയാണ്. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യല്ലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്ന എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. പ്രതികളെ മൂന്ന് പേരേയും നാളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാവും പരിശോധനയും കുഴിയെടുക്കലും. അന്വേഷണത്തിൻ്റെ ഭാഗമായുള്ള തെളിവെടുപ്പും നാളെ നടക്കും.
കൃത്യത്തിനായി ഇരകളെ കണ്ടെത്തുന്നതിനും അവരെ ഇലന്തൂരിൽ എത്തിക്കുന്നതിനും ഉപയോഗിച്ച വാഹനങ്ങളുടെ രേഖകളും പരിശോധനയിൽ കിട്ടിയിട്ടുണ്ട്. എന്നാൽ ഈ വാഹനങ്ങളൊന്നും ഷാഫിയുടെ പേരിലല്ല. അടുത്ത ഒരു ബന്ധുവിന്‍റെ പേരിലെന്നാണ് മൊഴി . ഇക്കാര്യത്തിലും അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha























