ആലപ്പുഴയില്‍ പുതുതായി സ്ഥാപിച്ച കുടിവെള്ള പൈപ്പിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന പേരില്‍ ആലപ്പുഴയില്‍ മലിനജലം വിതരണം ചെയ്തതായി പരാതി

ആലപ്പുഴയില്‍ പുതുതായി സ്ഥാപിച്ച കുടിവെള്ള പൈപ്പിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന പേരില്‍ ആലപ്പുഴയില്‍ മലിനജലം വിതരണം ചെയ്തതായി പരാതി.
നഗരത്തിലെ കൊട്ടാരം പാലത്തിന് സമീപമാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായത്. അമൃതം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പുതിയ പൈപ്പ് ലൈനിലൂടെ സമീപത്തെ തോട്ടിലെ മലിനജലം കടത്തി വിടുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടാണ് ഉദ്യോഗസ്ഥര്‍ ഇത് ചെയ്യിപ്പിച്ചത്. മലിനജലം അടുക്കളകളില്‍ എത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ തോട്ടിലെ മലിനജലം കടത്തി വിടുന്നത് കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ പകര്‍ത്തി. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണുണ്ടായതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. അലംഭാവം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു
"
https://www.facebook.com/Malayalivartha























