ആലുവ സ്വദേശിനിയായ തലസ്ഥാനത്തെ അദ്ധ്യാപികയെ 7 സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നും പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്‌തെന്നുമുള്ള പീഢന മൊഴിയില്‍ കോവളം പോലീസ് പീഢനത്തിന് അഡീഷണല്‍ റിപ്പോര്‍ട്ട് കൊടുത്ത കേസ്... പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ മുന്‍ കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

പെണ്‍ സുഹൃത്തും ആലുവ സ്വദേശിനിയുമായ തലസ്ഥാനത്തെ അദ്ധ്യാപികയെ 7 സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നും പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്‌തെന്നുമുള്ള പീഢന ആരോപണ മൊഴിയില്‍ കോവളം പോലീസ് പീഢനത്തിന് അഡീഷണല്‍ റിപ്പോര്‍ട്ട് കൊടുത്ത കേസിലും പേട്ടയിലെ വീട്ടില്‍ അതിക്രമിച്ചു കടന്ന് അദ്ധ്യാപികയുടെ തട്ടിക്കൊണ്ടുപോയി കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് മര്‍ദിച്ച കോവളം മാനഭംഗക്കേസിലും പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ മുന്‍ കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ ജഡ്ജി പ്രസുന്‍ മോഹന്‍ (15ന് ) ഇന്ന് പരിഗണിക്കും.
ഹര്‍ജിയില്‍ ഒക്ടോബര്‍ 15 ന് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഹാജരാക്കാനും പ്രതിയും സര്‍ക്കാരും വാദം ബോധിപ്പിക്കാനും സെഷന്‍സ് കോടതി ഉത്തരവുണ്ട്. മിസ്സിംഗ് കേസിന് മജിസ്‌ട്രേട്ട് മുമ്പാകെ യുവതിയെ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം യുവതി മൊഴിയായി നല്‍കിയത്.
"
https://www.facebook.com/Malayalivartha























