പാലക്കാട് വീണ്ടും പരിശോധന; 13 ബസുകളുടെ കൂടി ഫിറ്റ്നെസ് റദ്ദാക്കി ആർ.ടി.ഒ, ബസുകളില്‍ 3 കെ.എസ്.ആർ.ടി.സിയും ; ഇതുവരെ റദ്ദാക്കിയത് 44 ബസ്

പാലക്കാട് ജില്ലയിൽ 13 ബസുകളുടെ കൂടി ഫിറ്റ്നെസ് ആർ.ടി.ഒ റദ്ദാക്കി. 3 കെ.എസ്.ആർ.ടി.സി ഉൾപ്പെടെ 13 ബസുകളാണ് റദ്ദാക്കിയത്. ഇതിൽ എട്ടു ബസുകൾക്ക് എതിരെ വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചതിന് നടപടി എടുത്തിട്ടുള്ളതായി റിപ്പോർട്ട്.
അതേസമയം പാലക്കാട് ജില്ലയിൽ മാത്രം ഇതുവരെ റദ്ദാക്കിയത് 44 ബസുകളുടെ ഫിറ്റ്നസ് ആണ്. ഇവയിൽ മൂന്നു കെ.എസ്.ആർ.ടി.സിയും ഉൾപ്പെടുന്നു. മാത്രമല്ല പല ബസുകളിലും വേഗപ്പൂട്ട് കൃത്രിമം നടത്തിയതിന്റെ പേരിലാണ് നടപടി എടുത്തിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
നേരത്തെ ഇതിനെതിരെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതാണ്. നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നിരത്തിൽ വേണ്ടെന്നും ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മാത്രമല്ല ഉടനടി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതോടൊപ്പം തന്നെ നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ലെന്നും ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതിനൊപ്പം ട്രെയിനിംഗ് കോഴ്സുകളും നടത്തുമെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് പ്രകാരം ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എക്സൈസ് വകുപ്പുമായി ചേർന്ന് പരിശോധന നടത്തും.
https://www.facebook.com/Malayalivartha























