കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ മോഷണം; കാണാതായത് ദിവസവരുമാനത്തിൽ നിന്ന് ഒരുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി പതിനെട്ട് രൂപ, പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തിയത് നാല് ദിവസം മുമ്പ്

കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് പണം കാണാതായതായി റിപ്പോർട്ട്. ദിവസവരുമാനത്തിൽ നിന്ന് ഒരുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി പതിനെട്ട് രൂപയാണ് കാണാതായിരിക്കുന്നത്.
നാല് ദിവസം മുമ്പാണ് പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തിയത് തന്നെ. യുണിറ്റ് ഓഫീസറുടെ പരാതിയിൽ, ഔട്ട് ഓഡിറ്റ് വിഭാഗം, ടിക്കറ്റ് ആന്റ് ക്യാഷ് ഡിപ്പാർട്ട്‌മെൻറിൽ നടത്തിയ പരിശോധയിൽ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു.
ഇതേതുടർന്ന് വിശദമായ അന്വേഷണം നടത്തിവരികയാണ്. എന്നാൽ ഡീസൽ ക്ഷാമം ഉണ്ടായിരുന്ന സമയത്ത് റിസർവേഷൻ ടിക്കറ്റുകൾ മാത്രമായി സർവീസ് നടത്തിയ ബസുകളിൽ ഡീസൽ അടിച്ചതിന്റെ ബില്ല് നൽകാൻ വിട്ടുപോയതാണ് പൊരുത്തക്കേടിന് കാരണമെന്നാണ് ജീവനക്കാരിൽ നിന്നും ലഭ്യമാകുന്ന വിശദീകരണം.
https://www.facebook.com/Malayalivartha























