കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന് വന്‍ ബാധ്യത ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന് വന്‍ ബാധ്യത ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
ബസുകളില്‍ പരസ്യം പതിക്കാന്‍ അനുവദിക്കുന്നതിലൂടെ വര്‍ഷം, 1 കോടി 80 ലക്ഷം രൂപ കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കുന്നത് നഷ്ടമുണ്ടാക്കുമെന്നും വ്യക്തമാക്കി ഗതാഗത മന്ത്രി .
ന മ്മള്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളും സര്‍ക്കാര്‍ ബസുകളില്‍ പരസ്യം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കുമെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
അതേസമയം, ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍കോഡ് നടപ്പിലാക്കുന്നതില്‍ സാവകാശം നല്‍കേണ്ടതില്ല എന്ന് ഗതാഗത മന്ത്രി പറഞ്ഞു. പരിശോധന കൂടുതല്‍ ശക്തമാക്കും. നിയമ ലംഘനം അനുവദിക്കില്ല, എന്നാല്‍ നിയമപരമായ യാത്ര നടത്തുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി .
https://www.facebook.com/Malayalivartha























