പിണറായിയെ തള്ളിപ്പറഞ്ഞ് ടീച്ചറമ്മ... പിണറായിയെ ഒറ്റ് കൊടുത്ത് കെ.കെ. ശൈലജ! കള്ളി പുറത്ത്... ടീച്ചർ ഇടഞ്ഞു; മസ്തകം തകർത്തു

കോവിഡ് പ്രതിരോധത്തിന് കൂടിയ വിലയ്ക്ക് വാങ്ങിയതില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൂടിയ വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ടാണ്. കോവിഡിന്റെ തുടക്കത്തില്‍ പിപിഇ കിറ്റ് കിട്ടാനില്ലായിരുന്നു. ഈ സമയം ഒരു കമ്പനി കിറ്റ് പുറത്തിറക്കുന്നതായി അറിഞ്ഞു. എന്നാല്‍ 1500 രൂപയായിരുന്നു വില. ഇടപാടുകൾ നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഒരു അഴിമതിയും നടന്നിട്ടില്ലെന്നും ശൈലജ പ്രതികരിച്ചു.
ഇക്കാര്യം താന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. വില കൂടുതലാണെന്ന കാര്യവും അറിയിച്ചു. എന്നാല്‍ എവിടെ കിട്ടിയാലും ഗുണ നിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവനാണ് പ്രധാനം. ഇതു പ്രകാരം 50,000 പിപിഇ കിറ്റ് 1500 രൂപ നിരക്കില്‍ വാങ്ങാന്‍ തീരുമാനിച്ചു. 15,000 കിറ്റുകള്‍ 1,500 രൂപയ്ക്ക് വാങ്ങി. പിന്നീട് മാര്‍ക്കറ്റില്‍ വന്നു തുടങ്ങിയതോടെ വില കുറഞ്ഞു.
പിന്നീടുള്ള 35,000 എണ്ണം 500 രൂപയ്ക്ക് വാങ്ങിയെന്നും കെ.കെ ഷൈലജ പറഞ്ഞു. എന്തു ചെയ്താലും പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളുമുണ്ടാകും. അതില്‍ കുഴപ്പമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുവൈറ്റില്‍ ഒരു പരിപാടിയിലാണ് കെ.കെ ഷൈലജ ടീച്ചറുടെ പ്രതികരണം. ആദ്യ ഘട്ടത്തിൽ അടിയന്തര സാഹചര്യത്തിലാണ് പർച്ചേസ് നടത്തിയതെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് അന്ന് പരിഗണന നൽകിയതെന്നും മുൻമന്ത്രി വ്യക്തമാക്കി.
അതിനെ ഇപ്പോഴും പ്രതിപക്ഷം അഴിമതിയെന്ന് ആരോപിക്കുകയാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന്റ പേരിൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ശൈലജ കുവൈത്തിൽ പറഞ്ഞു. കാര്യങ്ങൾ ലോകായുക്തയെ ബോദ്ധ്യപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ കെ.കെ ശൈലജയ്ക്കു ലോകായുക്ത നോട്ടീസ് നല്‍കിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിപണി വിലയുടെ മൂന്നിരട്ടി വിലക്ക് സ്വകാര്യ കമ്പനിയില്‍ നിന്നടക്കം പിപിഇ കിറ്റ് വാങ്ങിയതിലടക്കമാണ് അന്വേഷണം. 450 രൂപയുളള പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയെന്നാണ് പരാതിയിലെ ആരോപണം.
മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതടക്കമുള്ള അഴിമതി ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. പിന്നീട് മറ്റ് മാധ്യമങ്ങളും അത് ഏറ്റെടുത്തു. 500 രൂപയ്ക്ക് ധാരാളം വാങ്ങാൻ കിട്ടുന്ന പിപിഇ കിറ്റ് കിട്ടുന്ന സമയത്ത് 1,550 രൂപയ്ക്ക് മഹാരാഷ്ട്രയിലെ തട്ടിക്കൂട്ട് സ്ഥാപനമായ സാന്‍ഫാര്‍മയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയതടക്കമുള്ള സംഭവങ്ങള്‍ പുറത്ത് വന്നു.
കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ കൊവിഡ് പര്‍ചേസ് അഴിമതിയില്‍ ഇന്നലെയാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കമുള്ളവര്‍ക്കെതിരെയാണ് ലോകായുക്തയുടെ അന്വേഷണം. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ലോകായുക്ത നടപടി. കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു.
കേസിൽ കെ കെ ഷൈലജ അടക്കം ഒൻപത് പേർക്ക് ലോകായുക്ത കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. പ്രാഥമികാന്വേഷണത്തിൽ, കേസിൽ കഴമ്പുണ്ടെന്ന നിഗമനത്തിലെത്തിയാണ് നടപടി. ഡിസംബർ എട്ടിന് ഹാജരായി വിശദീകരണം നൽകണമെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഇതിനിടെ, ലോകായുക്ത നടപടി ക്രമങ്ങളില്‍ വിവേചനമെന്ന് ആരോപിച്ച് മുൻ മന്ത്രി കെ ടി ജലീൽ രംഗത്തെത്തി. കെ കെ ശൈലജക്കെതിരായ ലോകായുക്ത നടപടി പരോക്ഷമായി സൂചിപ്പിച്ചാണ് ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഏകപക്ഷീയമായി വിധി പറയാൻ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനും ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ജലീലായാൽ നിയമവും വകുപ്പും ഇത്തരം നടപടിക്രമങ്ങളും ബാധകമല്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
അതേസമയം, ഈ വിഷയത്തിൽ പ്രതികരിച്ച് ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോർജ്ജും രംഗത്ത് വന്നു. കൊവിഡ് ഇടപാടിലെ ലോകായുക്ത നോട്ടീസിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകായുക്തയുടെ മുന്നിലൊരു പരാതി എത്തിയാല്‍ സ്വഭാവികമായിട്ടുള്ള നടപടിയാണ് നോട്ടീസ് അയക്കുക എന്നത്.
അതിനപ്പുറത്തേക്ക് അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ലോകായുക്ത നടപടിക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വിദേശയാത്രയെ കുറിച്ചുള്ള വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറയുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























