തുണി ഉരിഞ്ഞാട്ടം വേണ്ട! പെണ്ണിന്റെ നഗ്നത ആസ്വദിക്കേണ്ട! വേശ്യാലയങ്ങള്‍ക്ക് പൂട്ടുവീണു... വാളെടുത്ത് കമ്മിഷന്‍... പെണ്ണിന്റെ മൊഞ്ച് കണ്ട് കൊതിച്ചവര്‍ പെട്ടു

നൂറ്റാണ്ടുകളുടെ ആചാര പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ് ഇന്‍ഡ്യാക്കാര്‍ എന്നാല്‍ ആചാരപെരുമയുടെ മഹത്വത്തില്‍ ഊറ്റം കൊള്ളുകയാണ് ഓരോ ഇന്‍ഡ്യാക്കാരനും. ഒരു കാലത്ത് ആചാരങ്ങളായിരുന്ന പല കാര്യങ്ങളും പില്‍ക്കാലത്ത് അനാചാരങ്ങളോ അനാവശ്യങ്ങളോ ആയിമാറിയിട്ടുണ്ട്. അനാചാരങ്ങളായി മാറിയവയെ രഹസ്യമായോ പരസ്യമായോ നടത്താനുള്ള വ്യഗ്രതയും വ്യക്തമാണ്.
ഈ വ്യഗ്രതയാണ് മൃഗബലി, നരബലി, ദേവദാസി തുടങ്ങിയ കാടത്തങ്ങള്‍. നരബലിയുടെ നടുക്കുന്ന വാര്‍ത്തകളിലൂടെ രാജ്യം കടന്നു പോവുകയാണ് . ആ സാഹചര്യത്തിലാണ് കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ അടുത്ത വാളെടുത്തിരിക്കുന്നത്. ദേവദാസി സമ്പ്രദായം തുടരുന്ന സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ചു കൊണ്ടാണ് മനുഷ്യാവകാശ കമ്മിഷന്‍ ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.
പെണ്ണിന്റെ മാനത്തിന് വില കല്പിക്കാതിരുന്ന കാലത്ത് രാജകൊട്ടാരങ്ങളിലും പ്രഭുഭവനങ്ങളിലും സുന്ദരിമാരെ വാഴിച്ചിരുന്നു. അന്തപുരം എന്ന വാക്കില്‍ എല്ലാ മുണ്ടായിരുന്നു. രാജാവിനും അദ്ദേഹത്തിന്റെ ഇഷ്ടക്കാര്‍ക്കും സൗകര്യാനുസരം ലെംഗീക വേഴ്ച നടത്താനായി നിരവധി സുന്ദരിമാരെ പാര്‍പ്പിക്കുമായിരുന്നു. അവര്‍ ദൈവത്തിന്റെ ദാസിമാരെന്ന ഓമനപേരില്‍ അറിയപ്പെട്ടിരുന്നു. പില്ക്കാലത്ത് അവരെ ദേവദാസിമാരെന്ന് വിളിച്ചു. വിദേശികളുടെ വരവോടെ ഈ ദേവദാസിമാര്‍ അവരുടെ കയ്യിലെ വേശ്യകളായി മാറി. എല്ലാ സമൂഹത്തിലും ഒരുപ്രത്യേക ജാതിയില്‍പെട്ടവരെ ദേവദാസികളാക്കി മാറ്റിയിരുന്നു.
ഇവരുടെ ജീവിതാന്ത്യം വരെ ഈ കോട്ടയ്ക്കുള്ളിവ്ഡ കഴിയാനാണ് വിധി. ശരീര സൗന്ദര്യവും മാതകതിടമ്പും നശിച്ചു കഴിയുമ്പോള്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഇവര്‍ തെരുവുകളില്‍ അലയുന്നതാണ് പതിവ്. കൊട്ടാരങ്ങളിലെയും പ്രഭുഭവനങ്ങളിലെയും ധര്‍ബാറുകളില്‍ നൃത്തം ചെയ്തും പാട്ടുപാടിയും മറ്റ് കലാപരിപാടികള്‍ നടത്തിയും അവര്‍ ദാസിമാരായി തുടര്‍ന്ന്. രാജാവിന്റെ അതിഥികളുടെ മുന്നില്‍ വേശ്യപണി ചെയ്ത് അടിമകളെ പോലെയാണ് അവര്‍ ജീവിച്ചത്.
കാലക്രമേണ ദേവദാസികള്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെട്ടു. ഇപ്പോള്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ തെക്കേഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ ദേവദാസി സബ്രദായം നിലനില്ക്കുന്നുവെന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ കണ്ടെത്തല്‍. ജസ്റ്റിസ് രഖുനാഥ് റാവുവിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മിഷന്‍ തെക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ നടപടി.
കര്‍ണ്ണാടകയില്‍ മാത്രം എഴുപതിനായിരത്തോളം ദേവദാസികളുണ്ടെന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ദേവദാസികളെ ഇപ്പോള്‍ സംരക്ഷിക്കുന്നത് പഴയ കാലത്തെ പോലെ രാജാക്കന്മാരല്ലെന്നും വേശ്യാലയ നടത്തിപ്പുകാരാണ് ഇവരെ അടിമകളാക്കി വെച്ച് വേശ്യാവൃത്തി നടത്തിക്കുന്നതെന്നും കണ്ടെത്തി. ചില പ്രത്യേക വിഭാഗത്തിലെ സത്രീകളെയാണ് പണ്ട് കാലത്ത് ദേവദാസികളാക്കിയിരുന്നെങ്കില്‍ ഇന്ന് അങ്ങനെയല്ല തട്ടികൊണ്ടു വരുന്നവരേയും സെക്‌സ് ചതിക്കുഴികളില്‍ വീഴുന്നവരെയുമാണ് ദേവദാസികള്‍.
കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ വനിത ശിശുക്ഷേമ വകുപ്പ്, സാമൂഹിത നീതി വകുപ്പ് സെക്രട്ടറമാരോട് കമ്മിഷന്‍ ഇത് സംബന്ധിച്ച വിശദീകരണവും നേടിയിട്ടുണ്ട്. ദേവദാസി സബ്രദായം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ദേവദാസി സബ്ദ്രാ.ം തടയുന്നതിനും, ദേവദാസികളെ പുനരധിവസിപ്പിക്കുന്നതിനും കൈകൊണ്ട് നടപടികള്‍ എന്തൊക്കെയെന്നും വിശദീകരണം നല്കണം. ഇത്തരം അനാചാരങ്ങള്‍ തടയാന്‍ സംസ്ഥാനതലത്തില്‍ നിയമങ്ങല്‍ ഉണ്ടാക്കിയിട്ടുണ്ടെയെന്നും കമ്മിഷന്‍ ആരാഞ്ഞു. ആറാഴ്ചയ്ക്കകം മറുപചി നല്കാനാണ് നോട്ടീസില്‍ ചീഫ് സെക്രട്ടറിമാരോട് ആവശ്യപപ്പെട്ടിട്ടുള്ളത്.
പെണ്‍കുട്ടികളുടെ യൗവ്വനകാലത്ത് അവരെ പ്രലോഭിപ്പിച്ച് എതെങ്കിലും രഹസ്യ കേന്ദ്രത്തിലെത്തിച്ച് വേശ്യവൃത്തില്‍ ഏര്‍പ്പെടുത്തും.പിന്നീടവര്‍ക്ക് അവിടെ നിന്ന് രക്ഷപ്പെടാനാകില്ല. വാര്‍ദ്ധക്യം ബാധിയ്ക്കുകയോ രോഗത്തിന് അടിമപ്പെടുകയോ ചെയ്യുമ്പോള്‍ അവരെ തെരുവിലേയ്ക്ക് ഇറക്കിവിടും. അല്ലെങ്കില്‍ കൊന്ന് കുഴി്ചചുമൂടും. അനധികൃത മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിച്ചിട്ടുല്‌ള വമ്പന്‍മാരാണ് പലയിടത്തേയും ഇത്തരം ദേവദാസി വേശ്യാലയങ്ങള്‍ നടത്തുന്നത്.
പോലീസിനോ മറ്റ് ഏജന്‍സികള്‍ക്കോ അവിടെ കടന്നു ചെല്ലാനാകില്ല. ദേവദാസി കേന്ദ്രങ്ങള്‍ എപ്പോഴും സായുധരായ ഗുണ്ടകളുടെ കാവലിലായിരിക്കുമെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തി. നിരവധി വാഹനഹങ്ങള്‍ കടന്നുപോകുന്ന ദേശീയ പാതയോരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമാണ് ഇത്തരം ദേവദാസി വേശ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാത്രിയാത്രക്കാര്‍ക്ക് ഭക്ഷണം, മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് പുറമേ നൃത്തവും പാട്ടും ഉണ്ടാകും.
കേരളത്തില്‍ കൊച്ചി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യ പബ്ബുകളും ഡാന്‍സ് ബാറുകളും ഇത്തരത്തില്‍ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നുണ്ട്. ബാംഗ്ലൂര്‍, ഹൈദരബാദ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ബാര്‍ ഹോട്ടലിന്റെ രഹസ്യ അറകളില്‍ അടച്ചിട്ടിരുന്ന നൂറുകണക്കിന് പെണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ദേവദാസികളെന്നു പറഞ്ഞാണ് ഹോട്ടലിന്റെ ഇരുണ്ട മുറികളില്‍ അവരെ പാര്‍പ്പിച്ചിരുന്നത്. പത്ത് വയസുമുതലുള്ള കുട്ടികള്‍ പോലും കൂട്ടത്തിലുണ്ടായിരുന്നു.
ചെറുപ്രായത്തിലെ കുട്ടികളെ ദേവദാസിയാക്കാന്‍ വളര്‍ത്തുന്ന രക്ഷിതാക്കളും തെക്കേ ഇന്‍ഡ്യയില്‍ ഉണ്ട്. പെണ്‍കുട്ടികളെ ചെറുപ്രായത്തിലെ സെക്‌സ് റാക്കറ്റിന് വിറ്റ് അവര്‍ വരുമാനമുണ്ടാക്കുകയാണ്. ദേവദാസിയെന്ന പ്രയോഗം തന്നെ അപ്രസക്തമെന്നാണ് ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തല്‍.
കേരളത്തിലും ദേവദാസികളുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വിവരമാണ്. ഇവിടെ ദേവദാസികളോ അത്തരം ആചാരങ്ങളോ ഇല്ലെന്ന് സര്‍ക്കാര്‍ ആണയിട്ട് പറയുമ്പോഴും രഹസ്യമായി കേരളത്തില്‍ പെണ്‍കുട്ടികളെ ദേവദാസികളെന്ന പേരില്‍ വേശ്യവൃത്തിയ്ക്ക് ഉപയോഗിക്കുന്നുണ്ടെന്നുള്ളത് ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























