പാമ്പുകടിയേറ്റയാളെ എവിടെ കൊണ്ടുപോകണം എന്ന സംശയം ഇനി ആര്‍ക്കും വേണ്ട...

മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകള്‍ ആഴത്തില്‍ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവില്‍ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകര്‍ ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യന്‍ അത് വിശ്വസിച്ചു പോകും. കല്ല് ശരീരത്തില്‍ വച്ചാലോ, പച്ചിലകള്‍ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.
പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിര്‍വീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.
വിഷപാമ്പുകളുടെ കടിയേറ്റാല്‍ നാം ചെയ്യേണ്ട മുന്‍കരുതലുകള്‍ പാമ്പ് കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതിരിക്കുക.
കടിയേറ്റ വ്യക്തിക്ക് വെള്ളമോ ഭക്ഷണങ്ങളോ പോലെയുള്ളവ കൊടുക്കാതിരിക്കുക. കടി കൊണ്ടഭാഗം സോപ്പു ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ആ വ്യക്തിയെ ഭയപ്പെടുത്താതിരിക്കുക, പകരം സമാധാനിപ്പിക്കുക. കടി കൊണ്ടഭാഗം കത്തി, ബ്‌ളയ്ഡ് തുടങ്ങി മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കീറി മുറിക്കാതിരിക്കുക. പാമ്പ് കടിയേറ്റ വ്യക്തിയെ നിരപ്പാക്കി കിടത്തുക. പാമ്പ് കടിയേറ്റ വ്യക്തിയെ സമയം പാഴാക്കാതെ എത്രയും പെട്ടെന്ന് ചികില്‍സക്ക് എത്തിക്കുക. ആന്റി വെനം ഇല്ലാത്ത ആശുപതികളില്‍ കയറി വിലപ്പെട്ട സമയം കളയാതെ
പാമ്പ് കടിയേറ്റാല്‍ ചികിത്സാ സൗകര്യമുള്ള ആശുപത്രികളെ സമീപിക്കുക.
1.തിരുവനന്തപുരം ജില്ല:
1 തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍കോളേജ്.
2 SAT തിരുവനന്തപുരം.
3 ജനറല്‍ ആശുപത്രി, തിരുവനന്തപുരം
4 ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര.
5PRS ഹോസ്പിറ്റല്‍, കിള്ളിപ്പാലം
6 സി എസ് ഐ മെഡിക്കല്‍ കോളേജ്, കാരക്കോണം.
7 ഗോകുലം മെഡിക്കല്‍ കോളേജ്, വെഞ്ഞാറമൂട്
2. കൊല്ലം ജില്ല :
1 ജില്ലാ ആശുപത്രി, കൊല്ലം.
2 താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
3 താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂര്‍ .
4 താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട.
5 താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി.
6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി.
7 ഐഡിയല്‍ ഹോസ്പിറ്റല്‍, കരുനാഗപ്പള്ളി.
8 സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റല്‍, അഞ്ചല്‍
9 ഉപാസന ഹോസ്പിറ്റല്‍, കൊല്ലം.
10 ട്രാവന്‍കൂര്‍ മെഡിസിറ്റി, കൊല്ലം.
11 സര്‍ക്കാര്‍ ജില്ലാ ആശുപത്രി, കൊല്ലം.
12 ഹോളിക്രോസ് ഹോസ്പിറ്റല്‍, കൊട്ടിയം.
3. പത്തനംതിട്ട ജില്ല:
1). ജനറല്‍ ആശുപത്രി, പത്തനംതിട്ട
2). ജനറല്‍ ആശുപത്രി, അടൂര്‍
3). ജനറല്‍ ആശുപത്രി, തിരുവല്ല
4). ജില്ലാ ആശുപത്രി, കോഴഞ്ചേരി
5). താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി
6). താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി
7). പുഷ്പഗിരി മെഡിക്കല്‍ കോളേജ്, തിരുവല്ല .
8.)ഹോളിക്രോസ് ആശുപത്രി, അടൂര്‍
9). തിരുവല്ല മെഡിക്കല്‍ മിഷന്‍
4. ആലപ്പുഴ ജില്ല :
1). ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
2). ജില്ലാ ആശുപത്രി, മാവേലിക്കര
3). താലൂക്ക് ആസ്ഥാന ആശുപത്രി, ചേര്‍ത്തല
4). താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂര്‍
5). കെ സി എം ആശുപത്രി, നൂറനാട്
5. കോട്ടയം ജില്ല :
1 കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.
2 ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്, കോട്ടയം.
3 ജനറല്‍ ആശുപത്രി, കോട്ടയം.
4 ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി.
5 സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി.
6 താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം.
7 കാരിത്താസ് ആശുപത്രി
8 ഭാരത് ഹോസ്പിറ്റല്‍
6. എറണാകുളം ജില്ല :
1 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊച്ചി.
2 ജനറല്‍ ആശുപത്രി, എറണാകുളം.
3 കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി.
4 നിര്‍മ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോള്‍ ഈ സൗകര്യം ലഭ്യമല്ല).
5 മാര്‍ ബസേലിയോസ് ആശുപത്രി, കോതമംഗലം
6 ചാരിസ് ഹോസ്പിറ്റല്‍, മൂവാറ്റുപുഴ.
7 ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി, അങ്കമാലി.
8 മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം.
9 ആസ്റ്റര്‍ മെഡിസിറ്റി, എറണാകുളം.
10 അമൃത മെഡിക്കല്‍ കോളേജ്, എറണാകുളം.
11 ലേക് ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം.
12 സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍, വാഴക്കുളം.
13 താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂര്‍
7. തൃശ്ശൂര്‍ ജില്ല :
1 തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.
2 ജൂബിലി മെഡിക്കല്‍ മിഷന്‍, തൃശൂര്‍.
3 ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി.
4 മലങ്കര ആശുപത്രി, കുന്നംകുളം.
5 എലൈറ്റ് ഹോസ്പിറ്റല്‍, കൂര്‍ക്കഞ്ചേരി.
6 അമല മെഡിക്കല്‍ കോളേജ്, തൃശൂര്‍.
7ജനറല്‍ ആശുപത്രി, തൃശ്ശൂര്‍.
8 ജില്ലാ ആശുപത്രി, വടക്കാഞ്ചേരി.
9 താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂര്‍.
10 താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി.
11 താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്.
12 താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം
8. പാലക്കാട് ജില്ല :
1സര്‍ക്കാര്‍ െ്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ.
2 പാലന ആശുപത്രി.
3 വള്ളുവനാട് ഹോസ്പിറ്റല്‍, ഒറ്റപ്പാലം.
4 പി കെ ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്.
5 സര്‍ക്കാര്‍ ജില്ലാ ആശുപത്രി, പാലക്കാട്.
6 സേവന ഹോസ്പിറ്റല്‍, പട്ടാമ്പി.
7 പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂര്‍.
8 സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്.
9 താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.
10ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ
9. മലപ്പുറം ജില്ല :
1 മഞ്ചേരി മെഡിക്കല്‍ കോളേജ്.
2 അല്‍മാസ് ഹോസ്പിറ്റല്‍, കോട്ടക്കല്‍.
3 കിംസ് അല്‍ ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
4 മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
5 മിഷന്‍ ഹോസ്പിറ്റല്‍, കോടക്കല്‍.
6 അല്‍ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
7 ഇ എം എസ് ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
8 ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ.
9 ജില്ലാആശുപത്രി, തിരൂര്‍.
10 ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ.
10. ഇടുക്കി ജില്ല :
1ജില്ലാ ആശുപത്രി, പൈനാവ്
2താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ
3താലൂക്ക് ആസ്ഥാന ആശുപത്രി,നെടുക്കണ്ടം
4താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട്
5താലൂക്ക് ആശുപത്രി, അടിമാലി
6പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം
11. വയനാട് ജില്ല
1ജില്ലാ ആശുപത്രി, മാനന്തവാടി
2ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി
3ജനറല്‍ ആശുപത്രി, കല്‍പ്പറ്റ
4വിംസ് മെഡിക്കല്‍ കോളേജ്
12. കോഴിക്കോട് ജില്ല
1സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്,കോഴിക്കോട്
2ആസ്റ്റര്‍ മിംസ് ആശുപത്രി, കോഴിക്കോട്
3ബേബി മെമ്മോറിയല്‍ ആശുപത്രി
4ആശ ഹോസ്പിറ്റല്‍,വടകര
5ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെറ്റേര്‍നല്‍ & ചൈല്‍ഡ് ഹെല്‍ത്ത്, കോഴിക്കോട്
6ജനറല്‍ ആശുപത്രി, കോഴിക്കോട്
7ജില്ലാ ആശുപത്രി, വടകര
8താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി
13. കണ്ണൂര്‍ ജില്ല
1പരിയാരം മെഡിക്കല്‍ കോളേജ്
2സഹകരണ ആശുപത്രി, തലശേരി
3എകെജി മെമ്മോറിയല്‍ ആശുപത്രി
4ജനറല്‍ ആശുപത്രി, തലശേരി
5ജില്ലാ ആശുപത്രി, കണ്ണൂര്‍
14. കാസര്‍ഗോഡ് ജില്ല
1ജനറല്‍ ആശുപത്രി, കാസര്‍ഗോഡ്
2ജില്ലാ ആശുപത്രി, കാനങ്ങാട്
3ഹരിദാസ് ക്ലിനിക്, നീലേശ്വരം
https://www.facebook.com/Malayalivartha


























