അച്ഛന് പുതിയ ജോലി കിട്ടി; കണ്ടപാടേ തുള്ളിച്ചാടി മകൾ, വീഡിയോയിലൂടെ വൈറലായി ഒരച്ഛനും മകളും തമ്മിലുള്ള സ്‌നേഹബന്ധം!

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പലപ്പോഴും മനസ് നിറയ്ക്കും. അത്തരത്തിൽ പല വീഡിയോകളും വാർത്തകളിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഒരച്ഛനും മകളും തമ്മിലുള്ള സ്‌നേഹബന്ധമാണ് കൊച്ചുവീഡിയോയിലൂടെ വൈറലായി മാറിയിരിക്കുന്നത്. ഇതിനോടകം തന്നെ പതിയാനിരക്കണക്കിന് ആളുകള്‍ കണ്ട ഈ ഇന്‍സ്റ്റഗ്രാം വിഡിയോ ഒരച്ഛന്റെയും മകളുടെയും ബന്ധത്തിലെ ചുരുങ്ങിയ നിമിഷങ്ങള്‍ മാത്രമാണ് അടങ്ങിയിട്ടുള്ളത്.
അതായത് സ്വിഗ്ഗിയിലെ തന്റെ പിതാവിന് കിട്ടിയ പുതിയ ജോലി കണ്ട്, അതാഘോഷമാക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ വിഡിയോ ആണ് ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുന്നത്. അച്ഛന്റെ പുതിയ ജോലി, യൂണിഫോമിലൂടെ കാണുന്ന പെണ്‍കുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് ചെയ്യുന്നത്.
അതേസമയം പൂജ അവന്തിക എന്ന ഉപയോക്താവാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഹൃദയസ്പര്‍ശിയായ വിഡിയോയില്‍ ഒരു കൊച്ചു പെണ്‍കുട്ടി കൈകള്‍ കൊണ്ട് കണ്ണുുപൊത്തി നില്‍ക്കുന്നത് കാണാൻ കഴിയും. പിന്നാലെ ഒരു സ്വിഗ്ഗി ടീ ഷര്‍ട്ടുമായി അവളുടെ പിതാവ് കടന്നുവരുന്നു. അച്ഛന് കിട്ടിയ പുതിയ ജോലി കണ്ട്, അവള്‍ സന്തോഷത്തോടെ തുള്ളിച്ചാടുകയാണ് ചെയ്‍തത്.
https://www.facebook.com/Malayalivartha



























