കൊല്ലത്ത് കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ചയാളുടെ മരണം കൊലപാതകമെന്ന് പോലീസ്.... സംഭവതത്ില്‍ മരുമക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്

കൊല്ലത്ത് കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ചയാളുടെ മരണം കൊലപാതകമെന്ന് പോലീസ്.... സംഭവതത്ില്‍ മരുമക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്
കാവനാട് സ്വദേശി ജോസഫിന്റെ (50) മരണമാണ് കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇയാളുടെ മരുമക്കളായ കാവനാട് മഠത്തില്‍ കായല്‍വാരം പ്രവീണ്‍ഭവനത്തില്‍ പ്രവീണ്‍ (29), കാവനാട് സെന്റ് ജോസഫ് ഐലന്റില്‍ ആന്റണി (27) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച് വീട്ടിലെത്തിയ ജോസഫ് വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനിടെ മരുമക്കള്‍ പിടിച്ചുതള്ളിയപ്പോള്‍ ഇയാള്‍ നിലത്തുവീഴുകയായിരുന്നു.
വീഴ്ചയില്‍ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബോധരഹിതനായി വീണ ജോസഫിനെയും കുത്തേറ്റ ഭാര്യയേയും ആശുത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ മരിച്ചു. ഭാര്യ എലിസബത്ത് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.
"
https://www.facebook.com/Malayalivartha



























