Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 വോട്ടെടുപ്പ് തുടങ്ങി..... പോരാട്ടം ഖാര്‍ഗെയും തരൂരും തമ്മില്‍ ... മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണോ ശശി തരൂരാണോ കോണ്‍ഗ്രസിനെ നയിക്കുക എന്ന് തീരുമാനിക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു, നാലു മണിവരെയാണ് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം ബുധനാഴ്ച

17 OCTOBER 2022 10:32 AM IST
മലയാളി വാര്‍ത്ത

വോട്ടെടുപ്പ് തുടങ്ങി..... പോരാട്ടം ഖാര്‍ഗെയും തരൂരും തമ്മില്‍ ... മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണോ ശശി തരൂരാണോ കോണ്‍ഗ്രസിനെ നയിക്കുക എന്ന് തീരുമാനിക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു, നാലു മണിവരെയാണ് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം ബുധനാഴ്ച ആരായാലും 24 വര്‍ഷത്തിന് ശേഷം ആദ്യമായി കോണ്‍ഗ്രസിന് നെഹ്റുകുടുംബത്തിന് പുറത്ത് നിന്നുള്ള ആദ്യ അധ്യക്ഷന്‍ വരും.

എ.ഐ.സി.സി. ആസ്ഥാനത്തും പി.സി.സി. ആസ്ഥാനങ്ങളിലുമായി 10 മുതല്‍ നാലുവരെ വോട്ടര്‍പട്ടികയിലുള്ള 9308 പ്രതിനിധികള്‍ക്ക് വോട്ടു രേഖപ്പെടുത്താം. രാജ്യത്താകമാനമായി 65 ബൂത്തുകളാണ് ഉള്ളത്. കേരളത്തില്‍ 305 പേരാണ് വോട്ടര്‍മാര്‍. തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വോട്ടുരേഖപ്പെടുത്തേണ്ടത് 'ശരി' ചിഹ്നം ഇട്ടായിരിക്കണമെന്ന് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും വോട്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

വോട്ടുപെട്ടികളെല്ലാം ഡല്‍ഹിയിലെത്തിച്ച് ബാലറ്റുകള്‍ കൂട്ടിക്കലര്‍ത്തി ബുധനാഴ്ച 10-ന് വോട്ടെണ്ണല്‍ തുടങ്ങും. ബാലറ്റ് പേപ്പറുകള്‍ എല്ലാ കലര്‍ത്തിയ ശേഷമാകും എണ്ണുക. ആര് ആര്‍ക്ക് വോട്ട് ചെയ്തെന്ന് കൃത്യമായി അറിയാനാകില്ല.


ബാലറ്റ് പേപ്പറില്‍ ആദ്യം ഖാര്‍ഗെയും രണ്ടാമത് തരൂരുമാണ്. വോട്ടു രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിക്കുനേരെ ഒന്ന് എന്ന അക്കം രേഖപ്പെടുത്താനായിരുന്നു നേരത്തേയുള്ള നിര്‍ദേശം. ക്രമനമ്പര്‍ ഒന്ന് ഖാര്‍ഗെയും രണ്ട് തരൂരും ആയതിനാല്‍ ഇത് വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നായിരുന്നു തരൂരിന്റെ പരാതി. പാര്‍ട്ടി ഭരണഘടന ചൂണ്ടിക്കാട്ടി തരൂരിനെ പ്രതിരോധിക്കാന്‍ മിസ്ത്രി ശ്രമിച്ചെങ്കിലും രണ്ടോ അതിലധികമോ സ്ഥാനാര്‍ഥികളുണ്ടാവുമ്പോഴേ അതിന് പ്രസക്തിയുള്ളൂ എന്ന് തരൂര്‍ഭാഗം വാദിച്ചു. തുടര്‍ന്നാണ് ശരി ചിഹ്നമിടുന്നത് അംഗീകരിച്ചത്.

കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന രണ്ടു സ്ഥാനാര്‍ഥികളില്‍ ഒരാളായ ശശി തരൂര്‍ കെ.പി.സി.സി. ആസ്ഥാനത്തെ ബൂത്തില്‍ വോട്ടു ചെയ്യും. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ തുടങ്ങിയ നേതാക്കളും ഇവിടെ വോട്ടുചെയ്യും. 10 മുതല്‍ നാലുവരെയാണ് വോട്ടെടുപ്പ്. തരൂരിന് വോട്ട് തിരുവനന്തപുരത്താണ്. ലഖ്‌നൗവിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തി.


വി.എസ്. ശിവകുമാര്‍, വി.കെ. ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, എ.എ. ഷുക്കൂര്‍ എന്നിവരാണ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ കേരളത്തിലെ പ്രാദേശിക നിരീക്ഷകര്‍. തിരുവനന്തപുരത്തെ നാലു ബ്ലോക്ക് പ്രസിഡന്റുമാരാണ് ശശി തരൂരിന്റെ ചുമതലക്കാര്‍.


അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലാകും വോട്ട് രേഖപ്പെടുത്തുക. ഇതിനിടെ ഭാരത് ജോഡോ യാത്രയിലുള്ള രാഹുല്‍ ഗാന്ധി അടക്കമുള്ള അംഗങ്ങള്‍ക്കായി കര്‍ണാടകയിലെ ബെല്ലാരിയില്‍ പ്രത്യേക ബൂത്ത് പ്രവര്‍ത്തിക്കുന്നു.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (5 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (10 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (10 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (11 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (11 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (11 hours ago)

Malayali Vartha Recommends