പരിശോധനയ്ക്കിടെ മോശമായ പെരുമാറ്റം, കസ്റ്റംസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ യാത്രക്കാരനെ വിമാന സുരക്ഷാസേന പിടികൂടി പൊലീസിന് കൈമാറി

വിദേശത്ത് നിന്നെത്തിയ യാത്രക്കാരന്‍ മദ്യലഹരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതായി പരാതി. എയര്‍ ഇന്ത്യ എക്‌സ്പ്രസിൽ ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയത്.
ആലപ്പുഴ വെട്ടിക്കോട് സ്വദേശിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. കസ്റ്റംസ് ബാഗുകള്‍ പരിശോധിക്കുന്നതിന്റെ ഇടയിലാണ് പ്രശ്‌നം നടക്കുന്നത്. ബാഗുകള്‍ പരിശോധിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും സ്‌കാന്‍ ചെയ്യണമെന്ന് യാത്രക്കാരന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഉദ്യോഗസ്ഥ ബാഗ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിക്കുകയും മോശം വാക്കുകള്‍ പറയുകയും ചെയ്തുവെന്നാണ് പരാതി. ഇതിനു പിന്നാലെ വിമാന സുരക്ഷാസേന യാത്രക്കാരനെ വലിയതുറ പൊലീസിനു കൈമാറി.
https://www.facebook.com/Malayalivartha



























