കൊച്ചിയിൽ ഹെൽമറ്റ് ഇല്ലാതെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ബൈക്കോടിച്ച് യുവാവ്; കയ്യോടെ പൊക്കി, ആശുപത്രിയിൽ ഡ്യൂട്ടിയും ട്രെയിനിങ് ക്ലാസും

കൊച്ചിയിൽ ഹെൽമറ്റ് ഇല്ലാതെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ബൈക്കോടിച്ച യുവാവ് പിടിയിൽ. ഹെൽമറ്റ് ഇല്ലാതെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഇരുചക്രവാഹനം ഓടിച്ചതിനെ തുടർന്ന് യുവാവിന് ശിക്ഷയും പിഴയും.
സംഭവത്തിൽ എറണാകുളം ഗവ. ആശുപത്രിയിൽ ഒരു ദിവസത്തെ നിർബന്ധ ഡ്യൂട്ടിയും മോട്ടർ വാഹന വകുപ്പിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് റിസർച് സെന്ററിൽ നടക്കുന്ന ഒരാഴ്ചത്തെ ക്ലാസിൽ പങ്കെടുക്കാനുമാണ് നിർദേശം. മാത്രമല്ല ഇതിനുപുറമേ 500 രൂപ പിഴയും ചുമത്തി.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണു സംഭവം നടന്നത്. മിനി ഡ്രൈവിങ് സ്കൂൾ ഉടമ ജോയിയുടെ മകൻ മിഥുനെതിരെയാണു നടപടി ഉണ്ടായിരിക്കുന്നത്. എറണാകുളം ഗവ. ആശുപത്രിയിലെ ട്രോമാ കെയർ അത്യാഹിത വിഭാഗത്തിലാണ് മിഥുനോട് ഒരു ദിവസത്തെ നിർബന്ധ ഡ്യൂട്ടി ചെയ്യണമെന്ന് നിർദേശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























