Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വികസനം കണ്ടുപഠിക്കാന്‍ ലോകം ചുറ്റേണ്ട ആവശ്യമില്ല! ഇനി വികസനം ലോകം ചുറ്റി കണ്ട് മനസിലാക്കണമെങ്കില്‍ മുഖ്യമന്ത്രി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാവിവരണ പരിപാടി കാണട്ടെ... മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കേന്ദ്രവിദേശകാര്യസഹമന്ത്രി മുരളീധരന്‍

17 OCTOBER 2022 11:32 AM IST
മലയാളി വാര്‍ത്ത

യൂറോപ്യൻ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തിൽ തിരിച്ചെത്തിയതു മുതൽ തലവേദന തുടരുകയാണ്. അങ്ങനെ തീരാത്ത വിവാദങ്ങളും വാഗ്‌വാദങ്ങളും തുടരുകയാണ്. ഗവർണറുടെ പ്രഹരം ഒരു വശത്ത് മുറുകുമ്പോൾ മറുവശത്ത് പിടിവിടാതെ മറ്റു നേതാക്കളും. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

വികസനം കണ്ടുപഠിക്കാന്‍ ലോകം ചുറ്റേണ്ട ആവശ്യമില്ലെന്ന് വി മുരളീധരന്‍ പറയുകയുണ്ടായി. ഇനി വികസനം ലോകം ചുറ്റി കണ്ട് മനസിലാക്കണമെങ്കില്‍ മുഖ്യമന്ത്രി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാവിവരണ പരിപാടി കാണട്ടെയെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി മുരളീധരന്‍ പരിഹസിക്കുകയും ചെയ്തു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇങ്ങനെ വികസനം കണ്ട് പഠിക്കാന്‍ മുഖ്യമന്ത്രി ലോകം ചുറ്റേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കി. സാങ്കേതിക വിദ്യ ഏറെ വികസിച്ച ഈ കാലത്ത് ഏത് വികസന പദ്ധതികളും കേരളത്തിലിരുന്ന് മനസിലാക്കാവുന്നതാണ്. ഇനി കണ്ട് മനസിലാക്കാനാണ് വിദേശയാത്രകള്‍ എങ്കില്‍ മുഖ്യമന്ത്രി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാവിവരണ പരിപാടി കാണട്ടെയെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.

അതായത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നാടിന് ഉപകാരപ്രദമല്ലാത്ത കുടുംബയാത്രകള്‍ എന്തിനെന്നും കേന്ദ്രമന്ത്രി കൊച്ചിയില്‍ ചോദിക്കുകയുണ്ടായി. തൊടുന്യായം പറഞ്ഞുള്ള ലോകയാത്രകള്‍ ജനം വിലയിരുത്തും. ആറുവര്‍ഷത്തെ ഇടതുഭരണം കൊണ്ട് കേരളം ഏറെ പിന്നോട്ടുപോയെന്നും മന്ത്രി വ്യക്തമാക്കി. സിപിഎം നേതാക്കള്‍ നരബലി നടത്തി മനുഷ്യമാംസം കഴിക്കുന്നു, പ്രതിപക്ഷ എംഎല്‍എ പീഡനം നടത്തി ഒളിവില്‍ പോകുന്നു തുടങ്ങി കേട്ടുകേള്‍വില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാകുന്നതെന്നും മന്ത്രി പ്രതികരിക്കുകയുണ്ടായി.

അതേസമയം തെരഞ്ഞെടുപ്പ് നടത്തി എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസിലെ അധ്യക്ഷ തെരഞ്ഞെടുപ്പെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. സുരേഷ് ഗോപി ബിജെപിയുടെ കോര്‍ കമ്മിറ്റിയിലേക്ക് വരുന്നത് ഗുണം ചെയ്യുമെന്നാണ് മുരളീധരന്‍ പറഞ്ഞത്. കഴിഞ്ഞ ആറു വര്‍ഷത്തേക്ക് കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ബിജെപി നാമനിര്‍ദേശം ചെയ്ത ഏക വ്യക്തിയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിക്ക് പാര്‍ട്ടിയോടുള്ള പ്രതിബദ്ധതയില്‍ ആര്‍ക്കും സംശയം വേണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാണിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (10 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (10 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (12 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (12 hours ago)

Malayali Vartha Recommends